നാബെറ്റ് – അംഗീകാരം നേടിയ വാദിറഹ്മ ഇംഗ്ലീഷ് സ്ക്കൂളിനെ ആദരിച്ചു.
ചേന്ദമംഗല്ലൂർ: കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഓട്ടോണമസ് ബോഡി ആയ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ (QCI) നാബെറ്റ് അക്രഡിറ്റേഷൻ നേടിയ വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ സ്റ്റാഫ്, ഗവേണിംഗ് ബോഡി അംഗങ്ങൾ എന്നിവർക്ക് ഇസ്ലാഹിയ അസോസിയേഷൻ മാനേജ്മെൻറ് ആദരവ് നൽകി. ഇസ്ലാഹിയ അസോസിയേഷൻ മുഖ്യ രക്ഷാധികാരിയും മാധ്യമം ചീഫ്എഡിറ്ററുമായ ഒ. അബ്ദുറഹിമാൻ ഉഹഹാരം സമർപ്പിച്ചു. ഗവേണിംഗ് ബോഡി ചെയർമാൻ കെ.സി.സി ഹുസൈൻ, സെക്രട്ടറി കെ. ജി മുജീബുറഹ്മാൻ സ്ക്കൂൾ പ്രിൻസിപ്പൽ പ്രകാശ് വാര്യർ സ്റ്റാഫ് അംഗങ്ങൾ, ഗവേണിംഗ് ബോഡി അംഗങ്ങൾ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.
അക്കാദമികവും, അക്കാദമികേതരവുമായ മുഴുവൻ നേട്ടങ്ങളെയും വിലയിരുത്തിയാണ് നാബെറ്റ് (നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ എജുക്കേഷൻ ആൻ്റ് ട്രെയിനിംഗ് ) അംഗീകാരം നൽകുന്നത്. കേരളത്തിൽ നാബറ്റ് അംഗീകാരം ലഭിച്ച നാലാമത്തെ സ്ഥാപനമാണ് വാദിറഹ്‌മ.
ഇസ്ലാഹിയ അസോസിയേഷൻ മാനേജിങ് കമ്മിറ്റിക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ചുമതലക്കാരായ
ഇ.അബ്ദുറഷീദ്, യുപി മുഹമ്മദലി, കെ സുബൈദ, ഹാജറ പി കെ , മുഹമ്മദ് അബ്ദുറഹ്മാൻ കെടി, കെ സി മൊയ്തീൻകോയ, അബ്ദല്ല ചേളന്നൂർ, ഇൽയാസ് കെ.ടി, ഡോ. പി. സെഡ് അബ്ദുറഹിം, ഹഫ്സ കെ, അബ്ദുൽ ഹക്കീം എം ടി എന്നിവർ സംസാരിച്ചു. ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡണ്ട് സുബൈർ കൊടപ്പന സ്വാഗതവും സെക്രട്ടറി ശഫീഖ് മാടായി നന്ദിയും പറഞ്ഞു.