‘നക്ഷത്രകൂട്ടം’: കുഴിമണ്ണ പാലിയേറ്റീവ് പരിവാർ ഡെകെയർ വിനോദ യാത്ര സംഘടിപ്പിച്ചു
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കുഴിമണ്ണ പാലിയേറ്റീവ് പരിവാർ ഡെകെയർ സംഘടിപ്പിച്ച ‘നക്ഷത്രകൂട്ടം’ എന്ന പേരിൽ വിനോദയാത്ര സംഘടിപ്പിച്ചു. അറിവിനേക്കാൾ മേലെയാണ് തിരിച്ചറിവ് എന്ന സന്ദേശമാണ് ഈ യാത്രനൽകിയതന്ന് സംഘാടകർ അറിയിച്ചു
ഒരു ചെറിയ യാത്രാ സംഘവുമായി ഈ നക്ഷത്രക്കൂട്ടം ആദ്യം എത്തിയത് ചരിത്രതീത കാലം തൊട്ടേ കേളികേട്ട ബേപ്പൂരിലേക്കാണ്, ചാലിയാർ പുഴ കടലുമായി ചേരുന്ന ഇവിടെ ജങ്കാറിലൂടെയുള്ള ഗതാഗത സംവിധാനം മക്കൾക്ക് ജീവിതത്തിൽ വേറിട്ടരൊനുഭവമായി, പിന്നീട് കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള നക്ഷത്ര ബംഗ്ലാവിലേക്കാണ് പോയത്. അവസാനം ബീച്ചിലെത്തി യാത്ര സമാപിച്ചു. ‘Nakshatra Kootam’: Kuzhimanna Palliative Parivar Daycare organized fun trip