ഒരു ദിവസം കൊണ്ട് ഒരു ബക്കറ്റ് നിറയെ പേനയുമായി നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെട്ടിയാംകിണർ ഗവ: ഹൈസ്കൂൾ നല്ല പാഠം ക്ലബ്ബ് അംഗങ്ങൾ ഒരു ദിവസം കൊണ്ട് തന്നെ നൂറു കണക്കിന് പേനകൾ ശേഖരിച്ച് സ്കൂളിലെ പെൻ ബക്കറ്റ് നിറച്ചു. പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാലയവും പരിസരവും പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിൻ്റെ ഭാഗമായാണ് നല്ലപാഠം ബക്കറ്റ് നിറയെ പേന എന്ന പദ്ധതി നടപ്പിലാക്കിയത്. ഏറ്റവും കൂടുതൽ പേന ശേഖരിച്ച ക്ലാസ്സിന് ക്ലോക്ക് സമ്മാനം നൽകി. പ്രഥമാധ്യാപകൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എം ജമാലുദ്ദീൻ, എൻ.വി രൺജിത്ത്, കെ .കവിത, എന്നിവർ ആശംസകൾ അറിയിച്ചു. നല്ലപാഠം കോഡിനേറ്റർ അസൈനാർ എടരിക്കോട് സ്വാഗതവും ഫാസിൽ എ.കെ നന്ദിയും പറഞ്ഞു.