നെൽ കർഷകർക്ക് നാനോ യൂറിയ പ്രയോഗം ഇനി ഡ്രോൺ വഴിയും, കാവനൂരിലെ പാട ശേഖരത്തിൽ പരീക്ഷണം നടത്തി.

nano-urea to paddy farmers by drone was also conducted in Kavanur paddy collection.

 

വികസിത്‌ ഭാരത സങ്കൽപയാത്ര പദ്ധതിയോടനുബന്ധിച്ചു മലപ്പുറം കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെയും FACT ന്റെയും ആഭിമുഖ്യത്തിൽ കാവനൂർ പഞ്ചായത്തിൽ ആശാരിത്തോട് പാട ശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് നാനോ യൂറിയ സ്‌പ്രേയിങ് പ്രദർശനം നടത്തി. നെൽ കർഷകർക്ക് കീടനാശിനി തളിക്കാൻ കൂടുതൽ സഹായകരമാകുന്ന സംവിധാനം പരിചയപ്പെടുത്തുകയും പരീക്ഷണ പറക്കൽ നടത്തുകയും ചെയ്തു. കാവനൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി പി ഇബ്രാഹിം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തവനൂർ കൃഷി വിക്ഞാൻ കേന്ദ്രത്തിലെ ശ്രീ അസീസ്, FACT പാലക്കാട്‌ സോണൽ മാനേജർ ശിവചന്ദ്രൻ, ഫാക്ട് ഓഫീസർ ഗോകുൽ സോമൻ സംസാരിച്ചു. ഫാക്ട് പ്രതിനിധി ഫസീല പി പി , ഡ്രോൺ പൈലറ്റ് മുഹമ്മദ്‌ സുഫിയാൻ എന്നിവർ നാനോ യൂറിയയെയും ഡ്രോൺനെ കുറിച്ചും വിശദീകരിച്ചു. കാവനൂർ കൃഷി ഓഫീസർ ജി. ലിനി, കൃഷി അസിസ്റ്റന്റ് സലീന, കർഷകരായ സോമശേഖരൻ, ഷക്കീബ്, ആലിക്കുട്ടി പങ്കെടുത്തു. nano-urea to paddy farmers by drone was conducted in Kavanur paddy collection.

 

nano-urea to paddy farmers by drone was also conducted in Kavanur paddy collection.

Leave a Reply

Your email address will not be published. Required fields are marked *