ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റിന് ഇരട്ട വോട്ട് ഉണ്ടെന്ന് സമ്മതിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

NDA candidate C Krishnakumar admitted that BJP Palakkad district president has double vote

 

ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസിന് ഇരട്ട വോട്ട് ഉണ്ടെന്ന് സമ്മതിച്ച് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. പ്രസിഡന്റ് ബിജെപി ഓഫീസിലെ താമസക്കാരനാണെന്നും പട്ടാമ്പിയില്‍ വോട്ട് ഉണ്ടെങ്കില്‍ നീക്കം ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

കരട് വോട്ടര്‍പ്പട്ടികയിലുള്ള ആളുകളെ ബിഎല്‍ഒയെ സ്വാധീനിച്ച് രണ്ട് മുന്നണികളും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി അനുകൂല വോട്ടുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. ഓരോ ബൂത്തുകളിലും 20 – 25 ബിജെപി അനുകൂല വോട്ടുകള്‍ നീക്കം ചെയ്തിട്ടുണ്ട്. കരട് വോട്ടര്‍ പട്ടികയിലുള്ളതാണ്. അപ്പോള്‍ സ്വാഭാവികമായും അതിനെ കുറിച്ച് സംശയിക്കില്ല. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച്, അതിന്റെ അഡീഷണല്‍ ലിസ്റ്റിലാണ് ഇതുള്ളത്. രണ്ട് മുന്നണികളും വ്യാപകമായി കള്ള വോട്ട് ചേര്‍ക്കുന്നു – അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടര്‍ക്ക് ഇതില്‍ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് പാലക്കാട് മണ്ഡലത്തിലെ ഇരട്ട വോട്ടുകളെ കുറിച്ച് എല്ലാ വിവരങ്ങളും നല്‍കിയിരുന്നു. ഈ വോട്ടുകള്‍ പരിശോധിക്കണമെന്നും നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോടും ജില്ലാ കളക്ടറോടും അന്ന് ആവശ്യപ്പെട്ടതാണ്. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയും പരിശോധിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തതാണ്. നിഷേധാത്മക സമീപനമാണ് അന്ന് ജില്ലാ കളക്ടര്‍ സ്വീകരിച്ചത്. അതിന്റെ ഫലമാണ് ഇപ്പോഴും ഇരട്ട വോട്ട് എല്ലാ പ്രദേശത്തും വരുന്നത്. ഇത് തടയേണ്ട ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ സിപിഐഎം ജില്ലയില്‍ തങ്ങളുടെ ആയുധമായി ഉപയോഗിക്കുകയാണ് – കൃഷ്ണകുമാര്‍ പറഞ്ഞുവിഷയത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *