‘എൻ.ഡി.എ മൂന്നാം തവണ സർക്കാർ രൂപീകരിക്കാൻ പോകുന്നു, തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടർമാർക്കും നന്ദി’; നരേന്ദ്ര മോദി

'NDA to form government for third term, thanks to Election Commission and voters'; Narendra Modi

 

ഡൽഹി: എൻ.ഡി.എ മൂന്നാം തവണ സർക്കാർ രൂപീകരിക്കാൻ പോകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും എല്ലാ വോട്ടർമാർക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ബി.ജെ.പി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. ബിജെപിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് ഒരിക്കൽക്കൂടി നന്ദിയെന്നും മോദി പറഞ്ഞു. 1962നു ശേഷം ആദ്യമായാണ് ഒരു സർക്കാർ തുടർച്ചയായി മൂന്നാം വട്ടം അധികാരത്തിൽ വരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി മികച്ച വിജയം നേടി. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തകർന്നടിഞ്ഞെന്നും മോദി പ്രസം​ഗത്തിൽ പറ‍ഞ്ഞു.

തുടർഭരണം നൽകിയ ജനങ്ങൾക്ക് ആദ്യം എക്സിലൂടെയും പ്രധാനമന്ത്രി നന്ദി പറഞ്ഞിരുന്നു. ‘തുടർച്ചയായ മൂന്നാം തവണയും ജനങ്ങൾ എൻ.ഡി.എയിൽ വിശ്വാസമർപ്പിച്ചു. ഇത് ഇന്ത്യൻ ചരിത്രത്തിലെ ചരിത്ര നേട്ടമാണ്. ഈ സ്നേഹത്തിന് ഞാൻ ഭൂരിഭാഗം വരുന്ന ജനങ്ങൾക്ക് മുന്നിൽ വണങ്ങുന്നു. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനായി കഴിഞ്ഞ ദശകത്തിൽ ചെയ്ത നല്ല പ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പ് നൽകുകയാണ്. കഠിനാധ്വാനം ചെയ്ത എല്ലാ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നു. അവരുടെ അസാധാരണമായ പരി​​ശ്രമങ്ങൾക്ക് വാക്കുകൾ ഒരിക്കലും നീതി പുലർത്തില്ല’ -നരേന്ദ്ര മോദി എക്സിൽ കുറിച്ചു. ആന്ധ്രാ ​പ്രദേശിലെയും ഒഡിഷയിലെയും നിയമസഭാ​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വിജയിപ്പിച്ച ജനങ്ങളോട് അദ്ദേഹം നന്ദി പറയുകയും​ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *