ബഡ്‌സ് സ്‌കൂളിലെ കുട്ടികൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് നീറാട് KPS AMLPS.

Neerad KPSAMLPS celebrating Christmas with the children of Buds School.

 

കൊണ്ടോട്ടി : നീറാട് കെപിഎസ് എ എം എൽ പി സ്കൂളിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷിക്കാരായ കൊണ്ടോട്ടി ബഡ്സ് സ്കൂളിലെ മക്കളോടൊപ്പം ആഘോഷിച്ചു. ആഘോഷ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം ഡിവിഷൻ കൗൺസിലർ നിദ ഷഹീർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളോടൊപ്പം സ്കൂളിലെ വിദ്യാർത്ഥികളെയും ചേർത്ത് വിവിധങ്ങളായ മത്സര പരിപാടികളും സംഘടിപ്പിച്ചു. ഒളവട്ടൂർ HIO ITE വിദ്യാർത്ഥികളായ നൂർജഹാൻ.കെ.പി, സബ്ഹ. കെ.പി, അനീഷ നസ്രിൻ, ഫാത്തിമ ദിൽഷ, മുബശ്ശിറ, സഫ് ലു സുമയ്യ സ്കൂൾ മെന്റർ ഫസൽ മാഷ് , ബഡ്‌സ് സ്കൂൾ ഹെഡ്മിസ്ട്രസ് കൗലത്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ദിൽഷാദ് മാസ്റ്റർ സ്വാഗതവും പിടിഎ വൈസ് പ്രസിഡണ്ട് കെ പി സൈഫുദ്ധീൻ നന്ദിയും പറഞ്ഞു.

Neerad KPSAMLPS celebrating Christmas with the children of Buds School.

 

Neerad KPSAMLPS celebrating Christmas with the children of Buds School.

Leave a Reply

Your email address will not be published. Required fields are marked *