പ്ലസ് വൺ മലബാറിനോട് അവഗണന പ്രതിഷേധാർഹം; എം.എസ്.എം

Neglect of Plus One Malabar is objectionable; MSM

 

എടവണ്ണ: പ്ലസ് വൺ പ്രവേശനം ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പുറത്ത് പോവൂക. 50 പേർ ഇരിക്കേണ്ട ക്ലാസ് മുറിയിൽ 65ഉം 70 ഉം പേരെ ഇരുത്തലല്ല പുതിയ ബാച്ചുകൾ അനുവദിക്കുകയാണ് ചെയ്യേണ്ടതെന്നും മലബാറിനോട് സർക്കാർ കാണിക്കുന്ന അവഗണന തീർത്തും പ്രതിഷേധാർഹമാണെന്നും എം എസ് എം മലപ്പുറം ഈസ്റ്റ്‌ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. എം എസ് എം സംസ്ഥാന ഉപാധ്യക്ഷൻ ജംഷീദ് സുല്ലമി ഇരുവേറ്റി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് ഉപരി പഠനത്തിനുള്ള അവകാശം തടയുന്നത് വിജയത്തിന്റെ വില കുറക്കുകയാണെന്നും പുതിയ സ്കൂളുകളും ബാചുകളും അനുവദിക്കുകയാണ് ചെയ്യേണ്ടത് എന്നും അദ്ദേഹം സൂചിപ്പിച്ചു. സമാപന സെഷൻ കെ എൻ എം ജില്ലാ സെക്രട്ടറി എൻ അബ്ദുല്ല സ്വലാഹി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷാഹിദ് മുസ്‌ലിം ഫാറൂഖി, ഐഎസ്എം സംസ്ഥാന ജോയിൻ സെക്രട്ടറി ഷഫീഖ് ഹസൻ അൻസാരി, സുബൈർ സുല്ലമി, എം എസ് എം ജില്ലാ പ്രസിഡന്റ്‌ അനസ് മദനി, സെക്രട്ടറി ഷഫീഖ് സ്വലാഹി, ഫായിസ് മദനി, ലബീബ് സിയാംകണ്ടം, ശഹബാസ് ഐക്കരപ്പടി, ദിൽഷാദ് മേലേതിൽ, നദീർഷാദ് അരീക്കോട്, ആദിൽ ചുങ്കത്തറ, അൽത്താഫ് ബർജീസ്, ഐമെൻ സ്വലാഹി വണ്ടൂർ ഫാസിൽ മഞ്ചേരി, അഷ്ഫാഖ് ഹുസൈൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *