ഒമാനിൽ ഇനാം ലോയൽറ്റി ആപ്പ് ലോഞ്ച് ചെയ്ത് നെസ്റ്റോ
മസ്കത്ത്: നെസ്റ്റോ ഹൈപ്പർമാർക്കറ്റ്, ഒമാനിലെ ഉപഭോക്താക്കൾക്കായി എക്സ്ക്ലൂസീവ് റിവാർഡുകൾ ലഭ്യമാക്കുന്ന ഇനാം ലോയൽറ്റി ആപ്പ് പുറത്തിറക്കി. മബേലയിലെ ബിലാദ് മാളിൽ നടന്ന ചടങ്ങിൽ സ്പോൺസർ സയ്യിദ് ഖാലിദ് മഹ്ഫൂദ് സലിം അൽ ബുസൈദി ആപ്പ് ലോഞ്ച് ചെയ്തു. നെസ്റ്റോ ഗ്രൂപ്പ് ഡയറക്ടർ ശ്രീ. ഹാരിസ് പാലൊള്ളത്തിൽ ഒമാനിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിലെ ഓഫീഷ്യലുകൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. നെസ്റ്റോ ഹൈപ്പർ മാർക്കറ്റുളിൽ നിന്നുള്ള പർച്ചേഴുസുകളിൽ ലൈവ് റിവാർഡുകൾ, പോയന്റുകൾ, കിഴിവുകൾ ലഭിക്കുന്നു എന്നതാണ് ഇനാം ആപ്പിന്റെ പ്രത്യേകത. ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള നെസ്റ്റോ ഹൈപ്പർമാർക്കറ്റ് കണ്ടെത്താനും പുതിയ ഓഫറുകളെക്കുറിച്ച് അറിയാനും ആപ്പ് സഹായിക്കും. 2025 ഏപ്രിൽ 30 ന് മുമ്പ് ആപ്പ് ഡൗൺലോഡ് ചെയ്യുന്ന പുതിയ ഉപയോക്താക്കൾക്ക് 50 ബോണസ് പോയിന്റുകൾ ലഭിക്കും. ഓരോ തവണയും നെസ്റ്റോയിലെത്തുന്നവർക്ക് ഇനാം പ്രയോജനപ്രദമാകുമെന്നും നെസ്റ്റോയിലെ ഷോപ്പിംങ് ആസ്വദിക്കുന്നത് മുമ്പത്തേക്കാൾ എളുപ്പമാക്കുമെന്നും നെസ്റ്റോ ഗ്രൂപ്പ് ഡയറക്ടർ ശ്രീ. ഹാരിസ് പാലൊള്ളത്തിൽ പറഞ്ഞു, ഷഹൽ ഷൗക്കത്ത്, റഫീഖ് കബീർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.Oman