നവ കേരള സദസ്സ്; കീഴുപറമ്പ് പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡല തല നവ കേരള സദസ്സ് നവംബർ 30 ന് ഏറനാട് നിയോജക മണ്ഡലം (അരീക്കോട്) നടക്കുന്നതിന്റെ ഭാഗമായി കീഴുപറമ്പ് പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു.
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ ടൗൺ പ്ലാന്നർ നോടെൽ ഓഫീസർ ഡോക്ടർ പ്രതീപ് പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ എം ഷൈജു അധ്യക്ഷത വഹിച്ച പരിപാടിയിൽ വില്ലേജ് ഓഫീസർ അബ്ബാസ് സ്വാഗതം പറഞ്ഞു. ശശി കുമാർ, മാനുവൽ, ഹസ്സൻ മാസ്റ്റർ, കെ ഇ അബ്ദുള്ള, ബാലഗോപാലൻ, അബ്ദുള്ള, ഫസൽ, ഹുസൈൻ, അബ്ദു സമദ്, അബ്ദുൽ അസിസ്, വാർഡ് മെമ്പർ വിജയലക്ഷ്മി, എം എം മുഹമ്മദ്, ഷഹർബാൻ എന്നിവർ സംസാരിച്ചു.