നിലാവുദിച്ചനേരം

nilaavudichaneram

 

‘ മാനത്തുദിച്ചല്ലോ
വെള്ളിപ്പൂത്തിങ്കൾ,
“മാനത്തൊരു ശോഭയായ്
നിൽക്കുംനിലാപ്പൂത്തിങ്കൾ”

താഴെ കൈക്കുമ്പിളിൽ കോരി നിറയ്ക്കാൻ പൂനിലാപാല്
കൂരിരുട്ടിലും വെളിച്ചം –
പകർന്നിടും നീ..
“മഴമേഘമണിഞ്ഞല്ലോ പരിഭവമായി നിൻ കണ്ണിൽ,
ഓടിപ്പോയി മറയും നീ-
ആരോരും കാണാതെ
കണ്ണിമകൾ ചിമ്മാതെ
നോക്കിടും നിന്നെ ഞാൻ ‘

പപ്പട വട്ടത്തിൽ ചിരി തൂകിടും തിങ്കളത്താൻ,
മനുജന്റെ പാദങ്ങൾ നിന്നിൽ തട്ടിയിട്ട് –
എത്രയോ ചാന്ദ്രദിനങ്ങളായി …..
നിന്നിൽ നിന്നും നിലാവു പകർന്നിട്ട്,കാലങ്ങൾ എത്രയോ കഴിഞ്ഞു പോയി

“എന്നെന്നും ശോഭിച്ചു നിൽക്കുന്ന നിൻ- മുഖം,കാണാൻ എന്തു ചന്തം .

Poem By
Farha Et
EMEA Higher Secondary school

Leave a Reply

Your email address will not be published. Required fields are marked *