നിന്റെ നിഴലായ് Episode 3
കണ്ണ് ചുവക്കണ് മുഷ്ടി ചുരട്ടണ് ഞാടി ഞരമ്പ് വലിഞ്ഞു മുറുകണ് കൈയും കാലും പെട പെടക്കണ് തുടി തുടിക്കണ്…
(പ്രമം സിനിമേടെ പാട്ടു പാടിയതല്ലാട്ടോ
കഥയിൽ ബാഗ്രൗണ്ട് മ്യൂസിക്കും സ്ലോമോഷനും കൊണ്ട് വരാൻ പറ്റില്ലാലോ അതാണ് …ചിരിക്കരുത് scen , കലിപ്പാണ് )
കഥ പറയുമ്പോഴേ അറിയാലോ മച്ചാനു എന്നെ ജീവനാണെന്നു ആ എന്നെയല്ലേ അവൻ തൊട്ടതു…
എന്നെ ചവിട്ടിയവൻ വീണു കിടക്കുന്ന എന്റെയടുത്തേക്കുള്ള വരവാണ്…
ഇവനോക്കെ എന്തിന്റെ കേടാണോ എന്തോ ഒന്നു കിട്ടിയാൽ നൂറെണ്ണം കിട്ടിയ പോലുണ്ട് എന്നിട്ടു വീണ്ടും തല്ലാൻ വരുന്നു..
അവൻ എന്നെ അടുത്ത ചവിട്ടു ചവിട്ടാനായ് കാലു പോക്കിയപ്പോൾ..
അമ്മേന്നു വിളിച്ചു കണ്ണടച്ചു..
പെട്ടന്ന് വേറാരോ അമ്മേന്നു വിളിച്ചത് കേട്ടാണ് ഞാൻ കണ്ണുതുറന്നത്..
നോക്കിയപ്പോ നമ്മുടെ കലിപ്പൻ ചെക്കനുണ്ട് താഴെ വീണു കിടക്കുന്നു..
മച്ചാന്റെ കയ്യീന്നു ഒന്നു കിട്ടിയാൽ തന്നേ പൊന്നീച്ച പറക്കും …
വീണു കിടക്കുന്ന അവന് എണീക്കാൻ പോലും ടൈം കൊടുത്തിട്ടില്ല
ചവിട്ടിക്കുട്ടി കോളർ പിടിച്ചു പോക്കിയിട്ടു മുഖത്തോന്ന് കൊടുത്തോണ്ട് പറഞ്ഞു…
ടാ… വന്ന അന്ന് എന്റെ കോളറിൽ പിടിച്ചപ്പോൾ തന്നേ നിന്നേ ഓങ്ങി വച്ചതാ….
എന്റെ ചെക്കനെ തൊടണേൽ എന്റെ ചങ്കിലെ ജീവൻ പോകണം…
നിനക്ക് കിട്ടിയത് പോരാ എങ്കിൽ വിളിച്ചോണ്ട് വാടാ നിന്റെ മറ്റവമ്മാരെ ….
എന്ന് പറഞ്ഞു മച്ചാൻ അവനെ വിട്ടു…
എന്റെ അടുത്തു വന്നു എന്നെ പിടിച്ചെണീപ്പിച്ചിട്ടു എന്റെ കിളിക്കുട്ടിയോട്…
ഡീ പുല്ലേ അവമ്മാരെ കണ്ടിട്ടാ നിന്റെ ഞെളിയല്ലെങ്കിൽ നിർത്തികേക് വച്ചേക്കില്ല ഒന്നിനേം
അതും പറഞ്ഞു എന്നേയും കൂട്ടി മച്ചാൻ നടന്നു ..
നടക്കുമ്പോൾ ഞാൻ കിളിക്കുട്ടിയെ നോക്കി പറഞ്ഞു.
ഇതൊന്നും നോക്കണ്ടാ ഇഷ്ട്ടണേൽ ആലോചിച്ചിട്ട് പറയണട്ടോ ….
നിനക്കിപ്പോഴും പ്രമം വാടാ .
ഇനി എന്തോക്കെ പ്രശ്ങ്ങളുണ്ടാവോ എന്തോ…
അന്ന് വൈകിട്ട് കലിപ്പൻ ചെക്കമ്മാർ വഴിതടഞ്ഞു ഞങ്ങളുടെ മുൻപിൽ…
അടി ഇപ്പോ പൊട്ടും എന്നാണ് വിചാരിച്ചത്…
പക്ഷെ അതുണ്ടായില്ല.
ടാ സീനിയേഴ്സിനെയാ നീ തൊട്ടതു ഓർമ വെച്ചോ…
ഇതു കോളേജ് ആയതോണ്ട് ഇപ്പോ നിന്നെ വിടുകയാണ് ഇതിന്റെ കണക്ക് അബു പറഞ്ഞിരിക്കും…
(ഓഊഹ് ഞാൻ അവനെ പരിചയപെടുത്തിയില്ല അല്ലേ അവനാണ് അബു കലിപ്പൻ പിള്ളാരുടെ ഗാങ് ലീഡർ )
സീനിയർസ് പോടാ ഒന്ന് രണ്ടു നത്തോലി പിള്ളാര് പിന്നിലുള്ളത്തിന്റ അഹങ്കാരമാണോടാ നിനക്ക്..
ഇവൻ പിന്നേയും കോർക്കാണല്ലോ..
മച്ചാനെ നമുക്ക് പോകാം വിട്.
അങ്ങനെ അവനെ പിടിച്ചവിടുന്ന് കൊണ്ട് വരുമ്പോൾ
അബു പിന്നിൽ നിന്ന് ..
നിനക്കുള്ള പണി കോളേജിനു പുറത്തേക്ക് വച്ചു തരാടാ …
വാടാ ഇപ്പോ തന്നെ ആകാം…
(മച്ചാൻ പിന്നേം കോർക്കാനുള്ള പോക്കാണ് ഒരു വിധതിൽ പിടിച്ചോണ്ട് പോന്നു )
അന്ന് മുതൽ പേടിച്ചോണ്ടാണ് ഞാൻ നടന്നത്..
കുറച്ചു ദിവസങ്ങൾ അങ്ങനെ പോയി അബുവും ടീമും പ്രശ്നത്തിനൊന്നും വന്നില്ല…
അങ്ങനെ ഒരു ദിവസം മാച്ചനെന്നോടു പറഞ്ഞു..
കുറച്ചു ദിവസായില്ലേ നീ അവളോട് ഇഷ്ടമാണെന്നു പറഞ്ഞിട്ട് മറുപടിയൊന്നും ചോതിക്കുന്നില്ലേ….
ഇന്നു ചോതിക്കണം…
ഓ ഇപ്പോ പേടിയോക്കേ പോയോ….
കുറച്ചു…
ഞാൻ തലതാഴ്ത്തിക്കോണ്ടു പറഞ്ഞു..
വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു പോകുമ്പോൾ ഞാനും മച്ചാനും പുറത്തവളെയും നോക്കിനിന്നു..
ഫ്രണ്ട്സിനൊപ്പം വരുന്ന അവളെ കണ്ടപ്പോൾ എനിക്ക് കയ്യും കലും വിറക്കാൻ തുടങ്ങി..
മച്ചാനേ പിന്നെ ചോതിക്കല്ലേ..
അതെന്താടാ..
അവളുടെ കൂടെ കൂറെ എണ്ണം ഉണ്ട് എനിക്കാണേൽ ഉള്ളിലോരു പേടിയും..
നീ വാ…. എന്ന് പറഞ്ഞു എന്നെ പിടിച്ചോണ്ടോരു പോക്കായിരുന്നു…
അവളുടെയും ഫ്രണ്ട്സിന്റെയും അടുത്തെത്തിയപ്പോൾ..
ടീ..നീ അവിടൊന്നു നിന്നെ..
മറ്റുള്ളവരോട് നിങ്ങളു നടന്നോ അവളു വരും..
അവർക്ക് മച്ചാനെ ചെറിയ പേടി ഉള്ളതോണ്ട് കൂടെ ഉള്ള പെൺകുട്ടികളെല്ലാം നടന്നു…
എന്താടാ നിനക്ക് എന്നേയും തല്ലണോ .
അതിനോന്നുമല്ലാ ഇവനേന്തോ പറയാനുണ്ട്..
എന്നു പറഞ്ഞു മച്ചാൻ തിരിഞ്ഞ് നടന്നു…
എന്താടാ നിനക്ക് വേണ്ടത് ..
എനിക്ക് മറുപടി കിട്ടിയില്ല
എങ്ങനെയോക്കെയോ പറഞ്ഞു….
നിനക്ക് മറുപടി കിട്ടിയാൽ പോരേ..
ഇപ്പോ തരാം…
നിന്നെപോലോരു പേടിത്തൊണ്ടനെ ആരാടാ ഇഷ്ടപ്പെടുക.. എനിക്കിഷ്ട്ടല്ല…
എന്നും പറഞ്ഞവൾഒരു പോക്ക്..
എന്റെ എല്ലാ കിളിയും പോയി…
സങ്കടം സഹിക്കാൻ പറ്റാതായി…
അവനെന്റെടുത്തുവന്നു വന്നു
അവളെന്താ പറഞ്ഞത് ..
ഒന്നുല്ലടാ നമുക്ക് പോകാം
എന്ന് പറഞ്ഞ് ഞാൻ നടന്നു…
അവൻ ചൂടായിക്കൊണ്ട് എന്താടാ പറഞ്ഞത്..
എന്നെപ്പോലുരു പേടിത്തൊണ്ടനെ
വേണ്ടാന്ന്…
മച്ചാനും സങ്കടമായി…
പോട്ടെടാ വിട്ടേക്ക്…. നിനക്ക് ഞാനുണ്ടല്ലോ നീ വാ… എന്ന് പറഞ്ഞു എന്നേയും കൊണ്ടവൻ നടന്നു….
എല്ലാ സങ്കടവും ഉള്ളിലോതുക്കി… കുറച്ചു ദിവസങ്ങൾ അങ്ങനെ പോയി..
ഒരു ദിവസം ഞാനും മച്ചാനും സെക്കന്റ് ഷോ കഴിഞ്ഞു ബെക്കിൽ വരുമ്പോഴായിരുന്നു ആ സംഭവം..
പെട്ടന്ന് മുന്നിൽ ഒരു ജീപ്പ് വന്നു ഒറ്റ ചവിട്ട്….
ഞങ്ങളുടെ വണ്ടി തട്ടി തട്ടിയില്ലെന്നു പറഞ്ഞു നിന്നു ..
ഏതവനാടാ പുല്ലേ വണ്ടിക്കു വട്ടമിട്ടത് …
അപ്പോൾ നാലു പേര് വണ്ടിയിൽ നിന്ന് ഇറങ്ങി..
കൂടെ അബുവിനെ കണ്ടപ്പോൾ സംഗതി പിടി കിട്ടി തല്ലാനുള്ള വരവാണ്..
നീ വല്യ ഡയലോകോക്കേ അടിച്ചു എന്റെ പിള്ളാരെ തല്ലിട്ടു സുഗമായിട്ടു ജീവിക്കാമെന്നു വിചാരിച്ചോ..
അതും പറഞ്ഞു അബു ഒരു ചവിട്ട്..
മച്ചാനും ഞാനും വണ്ടിയിൽ നിന്നും വീണു…. മച്ചാൻ എണീറ്റു പോയി തിരിച്ചവനേയും ചവിട്ടി..
അവൻ തെറിച്ചു താഴെ വീണു..
ബാക്കി മൂന്നു പേര് വന്നു മച്ചാനെ പിടിച്ചു തള്ളി..
മച്ചാൻ മതിലിൽ പോയി വീണു….
അപ്പോഴേക്കും അബു ജീപ്പിൽ നിന്നും ഒരു ഇരുമ്പു വടിയെടുത്തുവന്നു ..
ഞാൻ എണിറ്റു പോയി അബുവിനെ പിടിച്ചു തള്ളിമാറ്റി ..
പക്ഷേ അവനെന്നെപ്പിടിച്ചു തള്ളി മാറ്റി മച്ചാനു നേരെ ആ ഇരുമ്പു വടിയെടുത്ത് വീശി….
ഞാൻ മച്ചാനെ പിടിച്ച് മാറ്റാൻ നോക്കിയപ്പോൾ ….. ആ അടി എന്റെ തലയ്ക്കിട്ടു കിട്ടി ഞാൻ താഴെ വീണു..
താഴെ വീണ എന്റെ തലയിൽ നിന്ന് ചോര പോകാൻ തുടങ്ങി….
ഇതു കണ്ട മച്ചാൻ…. മൂന്നെണ്ണത്തിനേയും തള്ളി മാറ്റി എന്റെയടുത്തേക്ക് ഓടി വന്നു….
പെട്ടന്ന് രക്ഷകനെന്നപോലെ മറ്റൊരു ജീപ്പിന്റെ വരവ്…
ടാ.. ടാ..പോലീസ്…
വന്നു വണ്ടിൽ കയറ് എന്ന് പറഞ്ഞ് അബുവും ടീമും വണ്ടിയെടുത്തു…
എനിക്ക് എന്റെ ബോധം പോകുന്ന പോലെ തോന്നി….
ടാ..കണ്ണ് തുറക്കടാ…
ഒന്നുല്ലടാ നമുക്ക് ഹോസ്പിറ്റലിൽ പോകാം…
എന്റെ മച്ചാന്റെ കണ്ണു നിറയുന്നത് കണ്ടു…
മച്ചാനേ തീരെ വയ്യടാ…
ഒന്നുല്ലടാ ഹോസ്പിറ്റലിൽ എത്താറായി…
പേടിക്കണ്ട ഞാനില്ലേ കൂടെ….
മച്ചാനേ ഞാൻ മരിക്കോടാ….
ഇല്ലട ചക്കരെ ഒന്നുല്യ….
അവൻ എന്നെ തട്ടി വിളിച്ചുകൊണ്ടെയിരുന്നു ..
എനിക്ക് കണ്ണടയുന്നപോലെ തോന്നി….
തുടരും….
Also Read: നിന്റെ നിഴലായ് Episode 1
also Read: നിന്റെ നിഴലായ് Episode 2