“ഇനി ബാലറ്റിലേക്ക് മടങ്ങില്ല”; ഇവിഎം ക്രമക്കേട് ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: വോട്ടർപട്ടിക അട്ടിമറിയും ഇവിഎം ക്രമക്കേട് ആരോപണവും നിഷേധിച്ച് മുഖ്യ തെരഞ്ഞെപ്പ് കമ്മീഷണർ രാജീവ് കുമാർ. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ദിനം പ്രഖ്യാപിക്കവെയാണ് വിവാദങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ മറുപടി പറഞ്ഞത്. EVM irregularities
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയർന്നുവന്ന വോട്ടർ പട്ടികയിൽ കൂട്ട ഒഴിവാക്കൽ ആരോപണത്തിനാണ് ആദ്യമായി മറുപടി നൽകിയത്.
വോട്ടർ പട്ടികയിൽ നിന്ന് ഒരാളെ ഒഴിവാക്കുന്നത് നോട്ടീസ് നൽകുകയും സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ശേഷമാണ്, അവസരം നൽകാതെ ആരെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കില്ല, വോട്ടർ പട്ടികയുടെ എല്ലാ വിവരങ്ങളും രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറുന്നുണ്ട് എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
ഇവിഎമ്മിനെക്കുറിച്ച് ഉയർന്ന ആരോപണങ്ങളും രാജീവ് കുമാർ തള്ളി. ഇവിഎം ഒരിക്കലും ഹാക്ക് ചെയ്യാനാവില്ല, അത്രയും വിശ്വാസ്യമാണ് ഇവിഎം. ഇത് സുപ്രിം കോടതി തന്നെ വ്യക്തമാക്കിയതാണ്. ബാലറ്റിലേക്ക് മടങ്ങുക പിന്തരിപ്പൻ നടപടിയാണ് എന്നും രാജീവ് കുമാർ പറഞ്ഞു.