കാണാന്‍ ആളില്ല; കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിര്‍ത്തി
തൃശൂര്‍ : ആളില്ലാത്തതിനാല്‍ പ്രദര്‍ശനം നിർത്തിവെച്ച കേരള സ്റ്റോറി സിനിമ ബി.ജെ.പി. നേതാക്കളുടെയും പ്രവർത്തകരുടെയും പ്രതിഷേധത്തെത്തുടർന്ന് വീണ്ടും പ്രദർശിപ്പിച്ചു. അഷ്ടമിച്ചിറ മഹാലക്ഷ്മി തിയറ്ററിലാണ് ഉച്ചയ്‌ക്ക് പ്രദർശനം നടത്തിയശേഷം കാഴ്ചക്കാരില്ലാത്തതിനാല്‍ നിര്‍ത്തിയത്.
ഇതോടെ വൈകിട്ട് 6.30ഓടെ സിനിമ കാണാനെത്തിയ ബി.ജെ.പി. നേതാക്കളും പ്രവർത്തകരും പ്രതിഷേധിച്ച. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഏഴു പേർ മാത്രമേ സിനിമ കാണാൻ എത്തിയിരുന്നുള്ളൂ. പിന്നീട് തിയറ്ററിലെ പോസ്റ്റർ അടക്കം നീക്കം ചെയ്താണ് പ്രദർശനം ഉപേക്ഷിച്ചത്. എന്നാൽ, വിവിധ സ്ഥലങ്ങളിൽ സിനിമയുടെ പോസ്റ്റർ പ്രദർശിപ്പിച്ചിരുന്നു. വൈകിട്ട് പ്രതിഷേധത്തെത്തുടർന്ന് പൊലീസ് കാവലിലാണ് പ്രദർശനം നടന്നത്.
ബി.ജെ.പി. ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട്, മണ്ഡലം പ്രസിഡന്റ് കെ.എസ്. അനൂപ് അടക്കമുള്ളവരാണ് സിനിമ കാണാൻ എത്തിയത്. 7.20ന് പ്രദർശനം നടത്തിയപ്പോൾ 40 പേരാണ് സിനിമ കണ്ടത്. മാള എസ്.എച്ച്.ഒ. സജിൻ ശശി, എസ്.ഐ. മാരായ വി.വി. വിമൽ, സി.കെ. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.