സ്വകാര്യ വാഹനമില്ല,ടീം അംഗങ്ങൾ ഒറ്റ ബസ്സിൽ; കൊൽക്കത്തയിൽ ഇന്ത്യൻ ടീമിന് യാത്രാ നിയന്ത്രണം

Indian team

കൊൽക്കത്ത: ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് പിന്നാലെ ബിസിസിഐ ആവിഷ്‌കരിച്ച മാറ്റങ്ങൾ നടപ്പിലാകുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കായി കൊൽക്കത്തയിലെത്തിയ ഇന്ത്യൻ ടീമിനാണ് നിയന്ത്രണങ്ങൾ നേരിടേണ്ടിവനന്നത്. താരങ്ങളുടെ സ്വകാര്യ യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി) സ്വകാര്യബസാണ് ഏർപ്പെടുത്തിയത്. ഈഡൻ ഗാർഡൻസിൽ ബുധനാഴ്ചാണ് പരമ്പരയിലെ ആദ്യ മത്സരം.Indian team

 

ഓസീസ് പര്യടനത്തിന് പിന്നാലെ നടപ്പിലാക്കിയ നിയന്ത്രണങ്ങളിൽ താരങ്ങളുടെ കുടുംബത്തിനും സമയപരിധി നിശ്ചയിച്ചിരുന്നു. ബിസിസിഐയുടെ പുതിയ മാർഗനിർദേശങ്ങൾക്കനുസൃതമായി ഒരു കളിക്കാരനും യാത്രക്കായി പ്രത്യേക ക്രമീകരണങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് സിഎബി പ്രസിഡന്റ് സ്നേഹാശിഷ് ഗാംഗുലി വെളിപ്പെടുത്തി. ഒരു ടീം ബസ്സാണ് തയാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *