അങ്കമാലിയിൽ മയക്കുമരുന്നുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
എറണാകുളം: അങ്കമാലിയിൽ മയക്കുമരുന്നുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി സമയൂ മണ്ഡൽ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 22 ഗ്രാം ബ്രൗൺ ഷുഗറും 10ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു. അങ്കമാലി കേന്ദ്രീകരിച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിൽപ്പനയ്ക്കായി എത്തിച്ച മയക്കുമരുന്നാണ് എക്സൈസ് സംഘം പിടികൂടിയത്.arrested