‘നുപുര’; ഭിന്നശേഷി കലോത്സവം നടത്തി.

Nupura; differently abled students arts festival wad held

 

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2023 – 24 നുപുര ഭിന്നശേഷി കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജിഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര നടൻ അമൽ ഇഖ്ബാൽ ഈ വർഷത്തെ ഭിന്നശേഷി ചലച്ചിത്ര അവാർഡ് ജേതാവ് ചടങ്ങിൽ മോട്ടിവേഷൻ ക്ലാസ് നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെട്ടി അലീമ ഹസനത്ത് കുഞ്ഞാണി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ സൈനബ സി സുന്ദരൻ മുഹമ്മദ് ബഷീർ റഫീഖ്, ജമീല നജീബ് ആസൂത്രണ സമിതി വൈസ് ചെയർമാൻ പി കെ അബ്ദുറഹ്മാൻ, അംഗങ്ങളായ സിറ്റി അബ്ദുറഷീദ് സിറ്റി അബ്ദുറഹ്മാൻ, ട്രാവോട്ട് മുജീബ്, കെ അബ്ദുൽ ഹമീദ് ബിച്ചൂട്ടി, വി പി റഹൂഫ് മാസ്റ്റർ, സൈഫുദ്ദീൻ കണ്ണന്താരി, ബാപ്പുട്ടി പാലത്തിങ്ങൽ, ഐസിഎസ് സൂപ്പർ വൈസർ ബാസിമ എന്നിവർ പ്രസംഗിച്ചു. ക്ഷേമ കാര്യ കമ്മറ്റി ചെയർപേഴ്സൺ കെ ടി മുഹമ്മദ് കുട്ടി സ്വാഗതവും, ഫെബിന നന്ദിയും പറഞ്ഞു.

Nupura; differently abled students arts festival wad held

Leave a Reply

Your email address will not be published. Required fields are marked *