നഴ്സിങ് വിദ്യാർഥിയുടെ മരണം; മൂന്ന് സഹപാഠികൾ അറസ്റ്റിൽ, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി

Nursing student's death; Three classmates arrested, charged with abetment to suicide

 

പത്തനംതിട്ട: നഴ്സിങ് വിദ്യാർഥിയായ തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവിന്റെ മരണത്തിൽ കസ്റ്റഡിയിലുള്ള മൂന്ന് സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മൂന്നുപേർക്കെതിരെയും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിചേർത്തുകൊണ്ടുള്ള റിപ്പോർട്ടും ഇന്ന് കോടതിയിൽ സമർപ്പിക്കും.

Also Read: മലപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണക്കവർച്ച; നാലുപേർ പിടിയിൽ

അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നുൾപ്പെടെ കുടുംബം സഹപാഠികൾക്കെതിരെ ആരോപിച്ചിരുന്നു. ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജിലെ നാലാംവർഷ വിദ്യാർഥിയാണ് അമ്മു എസ്. സജീവ്. ഈ മാസം 15നാണ് അമ്മു സജീവ് കോളജ് ഹോസ്റ്റലിന്റെ മുകളിൽനിന്നു വീണു മരിച്ചത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

അമ്മുവിന്റെ മരണത്തിൽ പത്തനംതിട്ടയിൽ ഇന്ന് കെഎസ്‍യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായതിൽ പ്രതിഷേധിച്ചാണു ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിൻസിപ്പല്‍ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കെഎസ്‍യു ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *