അഖില കേരള ശാസ്ത്രോത്സവം; സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഒളവട്ടൂർ ഡി.എൽ.എഡ്​ അദ്ധ്യാപക വിദ്യാർഥികൾ.

Olavatur D.L.Ed teaching students won first position in still model.

 

കൊണ്ടോട്ടി : ആനക്കയം സിദ്ദീഖിയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജുക്കേഷനിൽ വെച്ചു നടത്തിയ ഒന്നാമത് അഖില കേരള ശാസ്ത്രോത്സവത്തിൽ സാമൂഹ്യ ശാസ്ത്ര ഇനത്തിൽ സ്റ്റിൽ മോഡൽ പ്രവർത്തനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഒളവട്ടൂർ ഡി.എൽ.എഡ്​ അദ്ധ്യാപക വിദ്യാർഥികളായ ജുസൈല. കെ.പി, ശിബിലാ ഷെറിൻ എം

ആളോഹരി ഭൂവിസ്തൃതി കുറവായ കേരളത്തില്‍; കുറഞ്ഞ സ്ഥലത്തു നിന്ന് കൂടുതല്‍ ഉത്പാദനം സാധ്യമാക്കാനുതകുന്ന കൃഷിരീതികളെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഇവർ.

കൃഷിയിൽ സുസ്ഥിരവും സമഗ്രവുമായ സമീപനങ്ങൾ സ്വീകരിക്കുന്നതിന് ഊന്നൽ വർധിച്ചുവരാൻ ഉതകുന്ന പുതിയ രീതി. അത്തരം ഒരു സമീപനമാണ് സംയോജിത കൃഷി സംവിധാനം അതിനെ വളരെ മനോഹരമായ രീതിയിൽ അവതരിപ്പിച്ചാണ് ഇവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് . നേരത്തേയും ,കലോത്സവം ഉൾപ്പെടെയുള്ള മേഖലയിൽ മികച്ച വിജയം കരസ്ഥമാക്കിയ ജില്ലയിലെ മികച്ച സ്ഥാപനം കൂടിയാണ് ഒളവട്ടൂർ ഡി.എൽ.എഡ്​ .

Leave a Reply

Your email address will not be published. Required fields are marked *