ഒളിമ്പ്യന്‍ മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടു; മുത്തശ്ശിയും അമ്മാവനും മരിച്ചു
ചണ്ഡീഗഡ്: ഒളിമ്പിക്സ് മെഡൽ ജേതാവ് മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മനു ഭാക്കറിന്റെ മുത്തശ്ശിയും അമ്മാവനുമാണ് മരിച്ചത്. ഹരിയാനയിലെ ചര്‍ഖി ദാദ്രിയിലെ ബൈപാസ് റോഡിലായിരുന്നു അപകടം.accident
ഇരുവരും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിനു പിന്നാലെ കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അപകടത്തെ കുറിച്ച് മനു ഭാക്കറിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
പാരിസ് ഒളിമ്പിക്‌സില്‍ രണ്ടു മെഡലുകള്‍ നേടിയ മനു ഭാക്കര്‍ കഴിഞ്ഞയാഴ്ചയാണ് ഖേല്‍രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങിയത്.