ലൈംഗിക പീഡനക്കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

bail

കൊച്ചി: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം. യുവനടിയുടെ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണു ഹൈക്കോടതി ജാമ്യം നൽകിയത്. പരാതിക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായെന്ന് കോടതി പറഞ്ഞു.bail

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ, സിനിമയിൽ അവസരം നൽകാത്തതിനാൽ കെട്ടിച്ചമച്ചതാണു പരാതി എന്നായിരുന്നു കോടതിയിൽ ഒമറിന്റെ വാദം. നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണെന്നും സംവിധായകന്‍ വാദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *