ഭിന്നശേഷി സംഗമം സംഘടിപ്പിച്ച് SYS അരീക്കോട് സോൺ.
കീഴുപറമ്പ് : ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് SYS അരീക്കോട് സോൺ കീഴുപറമ്പ് MC ഓഡിറ്റോറിയത്തിൽ വെച്ച് പരിപാടി സംഘടിപിച്ചു. സോൺ പ്രസിഡണ്ട് മുജീബ് അഹ്സനിയുടെ അധ്യക്ഷതയിൽ തിരുവമ്പാടി MLA ലിന്റോ ജോസഫ് ഉൽഘാടനം നിർവഹിച്ചു. ബഷീർ സഖാഫി കിഴിശ്ശേരി, സൈഫുദ്ദീൻ കെ കെ , ഹബീബുല്ലാഹ് സഖാഫി(SჄS), പ്രൊഫസർ അബ്ദുൽ നാസർ, നിസാർ yp (മുസ്ലിം യൂത്ത് ലീഗ്), CPM റഫീഖ് (CPIM), MK ഫാസിൽ (കോൺഗ്രസ് ), അസീസ് ബാബു പുത്തലം (വോയ്സ് ഓഫ് ഡിസേബൾസ് ജില്ലാ കോർഡിനേറ്റർ), എം അബ്ദുൽ അസീസ് (കേരള മുസ്ലിം ജമാഅത് ) സുൽഫിക്കർ (SჄS), റാഫി കുറ്റൂളി( SSF ), മുബാറക് തെഞ്ചേരി, നസ്റുദ്ദീൻ വടക്കുംമുറി എന്നിവർ സംസാരിച്ചു. കലാ ആസ്വാദനവും, ഭക്ഷണ വിതരണവും നടന്നു. പരിപാടിയിൽ ഇരുനൂറിലധികം ഭിന്നശേഷിക്കാരും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. On the occasion of World Disability Day, SYS Areekode Zone organized a Disability Summit.