കീഴുപറമ്പ് GVHSS ൽ ‘ഓറഞ്ച് ദ വേൾഡ് ക്യാമ്പെയിൻ ‘ സംഘടിപ്പിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി കീഴുപറമ്പിൽ ഓറഞ്ച് ദ വേൾഡ് ക്യാമ്പെയിൻ സംഘടിപ്പിച്ചു. വൈറ്റ് ബോഡിൽ വരച്ച സ്ത്രീ രൂപത്തിൽ കുട്ടികളും അധ്യാപകരും ഒപ്പ് ചാർത്തി ക്യാമ്പെയ്നിൽ പങ്കാളികളായി. സ്കൂൾ സൈക്കോ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പെയിൻ ഉദ്ഘാടനം ഗുരുശ്രേഷ്ഠാ പുരസ്ക്കാര ജേതാവ് സുരേഷ് അരീക്കോട് നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് പി.ജെ.പോൾസൺ, സ്റ്റാഫ് സെക്രട്ടറി പി.കെ.പ്രകാശൻ , കൗൺസിലർ സി. കെ റസിയ, പി.സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.