അരീക്കോട് ഗ്രാമ പഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതി വികസന സെമിനാർ സംഘടിപ്പിച്ചു.
അരീക്കോട് : 2024 – 25 വാർഷിക പദ്ധതിയുടെ വികസന സെമിനാർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: കെ. ദിവ്യ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാമാൻമാരായ കെ സുഹൂദ് മാസ്റ്റർ, വൈ പി സുലൈഖ, നൗഷർ കല്ലട, മെമ്പർമാരായ പ്രസന്ന മേലേ പുരക്കൽ, സെക്രട്ടറി കെ ഷാജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി എം ലുക്മാൻ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്, പി പി സഫറുള്ള, മുൻ വൈസ് പ്രസിഡൻറ് ഉമ്മർ വെള്ളേരി, കെ ഷബീബ് തുടങ്ങിയവർ സംസാരിച്ചു