ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു
BASE ടീച്ചേഴ്സ് ട്രൈനിംങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു. എടവണ്ണ സ്പെഷൽ ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസർ – ശശി ഒ ബോധവൽക്കരണ സദസ്സിന് നേതൃത്വം നൽകി. ടീച്ചഴ്സ് സോഷ്യൽ എഞ്ചിനീയർമാരാണെന്നും ടീച്ചേഴ്സ് പുതുമകൾ തീർക്കുന്നവരാണെന്നും നല്ലൊരു സമൂഹം വാർത്തെടുക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നവരാണെന്നും സദസ്സിൽ സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. BASE മാനേജിംഗ് ഡയറക്ടർ സജീർ മാസ്റ്റർ മുണ്ടേങ്ങര, സിനിയ, നവിത, സിൽവിയ, ഷിംന, ഷാദിയ തുടങ്ങിയവർ സദസ്സിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. Organized awareness class