കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ച് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്

Organized by Children's Harita Sabha, Urngattiri Gram Panchayat

 

വിദ്യാർത്ഥികളിൽ ശുചിത്വ ബോധമുണ്ടാക്കുക. വിദ്യാലയങ്ങൾ മാലിന്യ സംസ്കരണത്തിൽ മാതൃകയാവുക എന്നി ലക്ഷ്യത്തോടെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ തെരട്ടമ്മൽ സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. Organized by Children’s Harita Sabha, Urngattiri Gram Panchayat

പഞ്ചായത്ത് പ്രസിഡണ്ട് ജിഷ സി ഉദ്ഘാനം ചെയ്തു. വെറ്റിലപ്പാറ ഹൈസ്കൂളിലെ വിദ്യാർത്ഥി അഞ്ചിമ അധ്യക്ഷത വഹിച്ചു. ഓരോ സ്കൂളിലേയും വിദ്യാർത്ഥികൾ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് അവർക്കുള്ള സംശയങ്ങൾ ചോദിക്കുകയും അധികൃതർ മറുപടി പറയുകയും ചെയ്തു.

പഞ്ചായത്തിലെ സ്കൂൾ തലത്തിൽ ശുചിത്വ സന്ദേശത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. ഹരിത സഭയിലെ മികച്ച ആശയ അവതരണത്തിനും ഹരിത സഭയിലെ മികവ് എന്നിവ കണക്കാക്കി സ്കൂളുകൾക്ക് സമ്മാനം നൽകി. ഹരിതസഭയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ആഫ്റ്റർ & ബിഫോർ ചലഞ്ചിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ തെഞ്ചേരി GLP സ്കൂളിന് ഉപഹാരം നൽകി. പഞ്ചായത്ത് സെക്രട്ടറി ദീപ സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സൺ ഹസ്നത്ത് കുഞ്ഞാണി സ്കൂൾ തല റിപ്പോർട്ട് ക്രോഡീകരണം നടത്തി. ശുചിത്വ മിഷൻ ആർ പി നാദിർഷ ബോധവൽക്കരണ ക്ലാസ് എടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി, സ്റ്റാന്റിഗ് കമറ്റി ചെയർമാൻമാരായ അലീമ കെ. കെ ടി മുഹമ്മദ് കുട്ടി, വാർഡ് മെമ്പർമാരായ സൈനബ കെ , രായിൻ കുട്ടി, ജമീല നജീബ്, സക്കീന മുനീബ്, സാജിത യു. മുഹമ്മദ് റഫീഖ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി കെ അബ്ദുറഹിമാൻ, എന്നിവർ സംബന്ധിച്ചു..

Leave a Reply

Your email address will not be published. Required fields are marked *