കാൻസർ ബോധവൽക്കരണ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ലോക കാൻസർ ദിനത്തോടനുബന്ധിച്ചു കുനിയിൽ പ്രഭാത് യൂത്ത് ആർട്സ് & സ്പോർട്സ് ക്ലബും, കുനിയിൽ ബ്രെയിൻ മെഡിക്കൽസും, എടവണ്ണപ്പാറ ലൈഫ് കെയർ ഹോസ്‌പിറ്റലും സംയുക്തമായി കാൻസർ ബോധവത്ക്കരണ ക്ലാസും
സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. യൂണിറ്റി സെന്ററിൽ വെച്ച് നടന്ന ക്യാമ്പ് കീഴുപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഫിയ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ ക്ലാസിനും മെഡിക്കൽ ക്യാമ്പിനും എടവണ്ണപ്പാറ ലൈഫ് കെയർ ഹോസ്പ്പിറ്റൽ ഡോക്ടർമാരായ ഡോ. ആയിഷാബി, ഡോ.ഉമൈറ ഫാത്തിമ , ഡോ ജസിം ഹർഷദ് എന്നിവർ നേതൃത്വം നൽകി . ലൈബ്രറി സെക്രട്ടറി അഷ്റഫ് മുനീർ കെ അധ്യക്ഷത വഹിച്ചു. പി പി എ റഹ്മാൻ (വൈസ്. പ്രസിഡന്റ്, കീഴുപറമ്പ ഗ്രാമ പഞ്ചായത്ത്), റഫീഖ് ബാബു (വാർഡ് മെമ്പർ കിഴുപറമ്പ ഗ്രാമ പഞ്ചായത്ത് ), സമീർ സപ്പു , റിഷാദ് കെ.ടി , സുനീറ പി.പി എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി നിസാർ കെ.പി സ്വാഗതവും അപർണ നന്ദിയും പറഞ്ഞു. സൗഫർ, ഫഹിം, പ്രശോഭ് , നിയാസ് പി.സി, അജേഷ് എൻ , റഹീസ് എം.പി, നൗഷാദ് ബാബു, സജ്ജാദ് ബാബു, റസിയാബി , അസ്മാബി എന്നിവർ നേതൃത്വം നൽകി