സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

Organized free eye checkup camp.

 

ഊർങ്ങാട്ടീരി ഗ്രാമ പഞ്ചായത്ത്, മഞ്ചേരി ഗവ: മെഡിക്കൽ കോളേജ് സഞ്ചരിക്കുന്ന നേത്ര വിഭാഗം, ഓടക്കയം (പൂവത്തിക്കൽ ) കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് തെഞ്ചേരി മദ്രസയിൽ വെച്ച് നടന്നു. പൂവത്തിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള പൂത്തിക്കൽ , വേഴക്കോട്, തെഞ്ചേരി, പാവണ്ണ, കൃത്തുപറമ്പ് എന്നീ വാർഡുകളിലെ ഷുഗറിന് സ്ഥിരമായി മരുന്ന് കഴിക്കുന്ന നൂറോളം പേര് ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ജിഷ സി വാസു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയർ പേഴ്സൺ ഹസ്നത്ത് കുഞ്ഞാണി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ കെ സൈനബ, എം സത്യൻ, പൊതു പ്രവർത്തകനായ പി കെ അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. നേത്ര വിഭാഗം ജില്ലയുടെ ചുമതലയുള്ള ഷാഹുൽ ഹമീദ് ക്ലാസെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ കരീം സ്വാഗതവും ആശാവർക്കർ സുജാത നന്ദിയും പറഞ്ഞു.

 

Organized free eye checkup camp.

Leave a Reply

Your email address will not be published. Required fields are marked *