ഊർങ്ങാട്ടിരി പഞ്ചായത്തിൽ രോഗി പരിചരണം വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു.

Organized patient care volunteer training in Oorngattiri Panchayat.

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പരിരക്ഷ പാലിയേറ്റീവ് മാനസികാരോഗ്യ പരിചരണ പദ്ധതിയുടെ ഭാഗമായി വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജിഷ വാസു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. കരീം വാഴക്കാട് ക്ലാസിന് നേതൃത്വം നൽകി.

2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് നടപ്പാക്കുന്ന മാനസികാരോഗ്യ പരിചരണ പദ്ധതിയുടെ ഭാഗമായി ഒരു രോഗിക്ക് ഒരു വളണ്ടിയർ എന്ന നിലയിൽ തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർക്കാണ് പരിശീലനം സംഘടിപ്പിച്ചത്. ഓരോ വാർഡുകളിലും വളണ്ടിയർമാരുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും, രോഗികളുടെയും കുടുംബാംഗങ്ങളുടെയും മാനസിക സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സമിതികൾ പ്രവർത്തിക്കും, ഹോം കെയർ സംവിധാനങ്ങളിൽ വളണ്ടിയന്മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും കർമ്മ പദ്ധതികൾ തയ്യാറാക്കി.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെട്ടി അലിമ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, കെ ടി മുഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, ഷക്കീന, ജമീല നജീബ്, ഷിജിത പുതുക്കുടി, കെ സൈനബ, സാജിത, അനിത, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി കെ അബ്ദുറഹ്മാൻ, മെഡിക്കൽ ഓഫീസർ ഉമ്മർ സൂഫിയാൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുഹറാബി, അബ്ദുൽ കരീം, പ്രതാപ ചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഹസനത്ത് കുഞ്ഞാണി സ്വാഗതവും, രാജീവ് നന്ദിയും പറഞ്ഞു. ആശാപ്രവർത്തകർ അടക്കം നൂറിൽപരം വളണ്ടിയർമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു

 

Leave a Reply

Your email address will not be published. Required fields are marked *