ടീൻസ് മീറ്റ് സംഘടിപ്പിച്ചു

Organized Teens Meet

 

നെല്ലിക്കപറമ്പ്: ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് വിസ്‌ഡം സ്റ്റുഡൻസ് കൊടിയത്തൂർ മണ്ഡലം സമിതി ടീൻസ് മീറ്റ് സംഘടിപ്പിച്ചു. കുവൈത്ത് കേരള ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് കുവൈത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിസ്‌ഡം സ്റ്റുഡൻസ് മണ്ഡലം പ്രസിഡന്റ് ബർജീസ് ചെറുവാടി അധ്യക്ഷനായ ചടങ്ങിന് കബീർ കൊടിയത്തൂർ ആശംസകൾ അർപ്പിച്ചു. അംജദ് മദനി റാഷിദ്‌ കല്ലായി, ജസീൽ കൊടിയത്തൂർ, ഷഫീഖ് സ്വലാഹി, നിസാം കാരശ്ശേരി, സജ്ജാദ് ബിൻ അബ്ദുറസാഖ്, എന്നിവർ വിവിധങ്ങളായ സെഷനുകളിൽ വിദ്യാർത്ഥികളുമായി സംബന്ധിച്ചു. മണ്ഡലം ഭാരവാഹികളായ മുസ്ലിഹ് വി കെ, സുഹാദ് കൊടിയത്തൂർ, അജ് വദ് ചെറുവാടി, സി.പി.സി ഫർഹാൻ ചടങ്ങിന് നേതൃത്വം നൽകി.

 

Organized Teens Meet

Leave a Reply

Your email address will not be published. Required fields are marked *