ഫലസ്തീൻ ഐക്യദാർഢ്യ മഹാറാലി : കൊടിയത്തൂർ പഞ്ചായത്ത് നേതൃത്വ ക്യാമ്പ് ടി സിദ്ധീഖ് എം എൽ എ ഉദ്ഘാടനം ചെയ്തു.

Palestine Solidarity Maharali: Kodiathur panchayat leadership camp was inaugurated by T Siddique MLA.

ചെറുവാടി : ഈ മാസം 23ന് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് മുന്നോടിയായി കൊടിയത്തൂർ മണ്ഡലം നേതൃ കൺവെൻഷൻ ചെറുവാടി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ടി സിദ്ധീഖ് എം എൽ എ ഉദ്ഘാടനം ചെയ്തു. കൊടിയത്തീൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ സുജാ ടോം അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വ: കെ പ്രവീൺകുമാർ, ഡിസിസി സെക്രട്ടറി സി ജെ ആന്റണി , നിജെഷ് അരവിന്ദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സിറാജുദ്ദീൻ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, കെടി മൻസൂർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. കൊടിയത്തൂർ പഞ്ചായത്തിൽ നിന്ന് 500 ഓളം പ്രവർത്തകരെ റാലിയിൽ പങ്കെടുപ്പിക്കാനും റാലി വൻ വിജയമാക്കാൻ കൂട്ടമായ പരിശ്രമം ചെയ്യാനും കൺവെൻഷനിൽ തീരുമാനമായി. Palestine Solidarity Maharali: Kodiathur panchayat leadership camp was inaugurated by T Siddique MLA.

Leave a Reply

Your email address will not be published. Required fields are marked *