എടപ്പറ്റയിൽ ചാണ്ടി ഉമ്മൻ എത്തിയ ചടങ്ങിൽ നന്ദി പറയാൻ കാത്തു നിന്ന് പാങ്ങിൽ രാജേന്ദ്രൻ
മഞ്ചേരി : എടപ്പറ്റ ചേരിപ്പറമ്പിൽ ഇ.ടി.മുഹമ്മദ് ബഷീറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സംബന്ധിക്കാൻ എത്തിയതായിരുന്നു ചാണ്ടി ഉമ്മൻ എം.എൽ.എ. ജനസമ്പർക്ക പരിപാടിയിൽ അന്ന് മുഖ്യമന്ത്രായായിരുന്ന ഉമ്മൻ ചാണ്ടി നൽകിയ ഒരു ലക്ഷം സാമ്പത്തിക സഹായം സ്വീകരിച്ച് വാങ്ങിയ മുച്ചക്ര വാഹനവുമായിട്ടായിരുന്നപാങ്ങിൽ രാജേന്ദ്രർ ചടങ്ങിനെത്തിയത്. കാര്യങ്ങൾ ചാണ്ടി ഉമ്മനോട് വിശദീകരിക്കുമ്പോൾ കണ്ടു നിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു.
നിയോജക മണ്ഡലം എം എൽ എ അഡ്വ. യു.എ. ലത്തീഫ്, മഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഹുസൈൻ വല്ലാഞ്ചിറ, എന്നിവർക്കൊപ്പമായിരുന്നു ചാണ്ടി ഉമ്മൻ എത്തിയത്. കുടുംബ സംഗമത്തിൽ അനിൽ പ്രകാശ് അദ്ധ്യക്ഷനായി. ചാണ്ടി ഉമ്മൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ, ഹുസ്സൈൻ വല്ലാഞ്ചിറ, യു.ഡി.എഫ് പഞ്ചായത്ത് നേതാക്കളായ പി. ജോർജ് മാസ്റ്റർ, കെ. കബീർ മാസ്റ്റർ, ടി.പി. അബ്ദുള്ള, പി.സി. കുഞ്ഞാൻ, സജി.പി. തോമസ്, നാസർ മാസ്റ്റർ, വി.സഫിയ, പി.സരിത, ജെസ്സി.കെ. കര്യാക്കോസ്, ജംഷീന ടീച്ചർ, സി.കെ. ബഷീർ, എ. അബ്ബാസ് എന്നിവർ സംസാരിച്ചു.