രക്ഷാകർതൃ സംഗമവും ഫാമിലി ക്വിസ് മെഗാ ഫൈനൽ വിജയികൾക്കുള്ള സമ്മാനധാനവും നടത്തി.
കിഴുപറമ്പ് GVHSS ൽ രക്ഷാകർതൃ സംഗമവും ടാലൻറ് ഹബിന് കീഴിലുള്ള ഫാമിലി ക്വിസ് മെഗാ ഫൈനൽ വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. 500 ലധികം രക്ഷിതാക്കളാണ് രാത്രി സ്കൂൾ അങ്കണത്തിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്തത്. മെഗാ ഫൈനൽ മത്സരത്തിൽ ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ അഭിനവ്&ദിവ്യ പ്രവീൺ, നുഹ& സനിയ , വൈഗ& ശ്രീലത ടീമുകൾക്കുള്ള 10001,7001,5001 രൂപ കാഷ് അവാർഡുകളും മൊമെൻ്റോയും പി.കെ. ബഷീർ MLA നൽകി. മറ്റ് 3 ഫൈനലിസ്റ്റുകൾക്കും 1001 രൂപ വിതം കാഷ് പ്രൈസ് നൽകി.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പദ്യം ചൊല്ലലിൽ A ഗ്രേഡ് നേടിയ അൽ അമീൻ സി, സംസ്ഥാന നീന്തൽ മത്സരത്തിലെ മിന്നും താരമായ ജുംന ഷെറിൻ പി.സി. എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം റൈഹാനത്ത് കുറുമാടൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്, പഞ്ചായത്തംഗം രത്നകുമാരി ബാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ തസ്ലീന ഷബീർ, MM മുഹമ്മദ്, PTA പ്രസിഡണ്ട് ഇ.സി. ജുമൈലത്ത്, SMC ചെയർമാൻ എം.ഇ. ഫസൽ, PTA വൈസ് പ്രസിഡൻ്റ് എം.കെ. അഫ്സൽ ബാബു, PTA അംഗങ്ങളായ അൻവർ PT, റഫീഖ് ബാബു കെ,SPG ചെയർമാൻ വി.പി. നിസാമുദ്ധീൻ, കൺവീനർ ഷൈജു പി, ഹെഡ്മാസ്റ്റർ കെ. സുരേഷ്, ഫാമിലി ക്വിസ് കൺവീനർ വിഷഹീദ്, ടാലൻറ് ഹബ് കോർഡിനേറ്റർ സുരേഷ് ബാബു ടി. തുടങ്ങിയവർ പ്രസംഗിച്ചു. ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ കെ.എസ്. പ്രിയംവദ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.കെ. പ്രകാശൻ നന്ദിയും പറഞ്ഞു. ഫറൂഖ് ട്രയിനിംഗ് കോളേജ് അസി.പ്രഫസർ ഡോ. ജൗഹർ മുനവ്വർ രക്ഷിതാക്കളുമായി രണ്ട് മണിക്കൂറോളം സംവദിച്ചു.
അധ്യാപകരായ നൗഷാദ് പി, സൈഫുദ്ധിൻ കെ, പ്രവീൺ സി.കെ, സൈറാബാനു എം, സാദിഖലി ഇ തുടങ്ങിയവർ നേതൃത്വം നൽകി. ഹാപ്പി നിക്കാഹ് മുസ്ലിം മാട്രിമോണി, ഇൻൻഡീവർ ഹോം ഡെകർ, ഫിയസ്റ്റ കാറ്ററിംഗ് സർവീസ് എന്നിവയാണ് വിജയികൾക്കുള്ള കാഷ് അവാർഡ് സ്പോൺസർ ചെയ്തത്. SPC കാഡറ്റുകൾ PK ബഷീർ MLA യെ സ്കൂളിൻ്റെ പ്രധാന ഗേറ്റ് മുതൽ ഗ്രൗണ്ട് വരെ ബാൻറ് മേളത്തിൻ്റെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു.