ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി പരിവാർ മലപ്പുറം ജില്ലാ കമ്മിറ്റി
കെ. എസ്.ആർ.ടി.സി . ബസ്സുകളിൽ യാത്ര ഇളവ് ലഭിക്കുന്നതിന് കുട്ടികളെ ഉദ്യോഗസ്ഥരുടെ മുന്നിൽ നേരിട്ട് ഹാജരാക്കുന്ന പ്രയാസം ഒഴിവാക്കി തരണമെന്നും, പഞ്ചായത്ത് / ബ്ലോക്ക് തലത്തിൽ ക്യാമ്പ് സംഘടിപ്പിച്ച്, ഉദ്യോഗസ്ഥർ അവിടെയെത്തി പരിശോധന നടത്തി പ്രയാസം ലഘൂകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ പരിവാർ കമ്മിറ്റി 19 -11 – 2024-ന് ഇ-മെയിൽ അയച്ച നിവേദനവുമായി ഭാരവാഹികൾ ഗതാഗത വകുപ്പുമന്ത്രിയെ സന്ദർശിച്ചു. “ബുദ്ധി പരിമിതി സൗഹൃദ മലപ്പുറം ജില്ല” എന്ന ശീർഷകത്തിൽ ജില്ലയിലെ പഞ്ചായത്ത് / മുൻസിപ്പാലിറ്റികളിൽ പരിവാർ സംഘടിപ്പിച്ച അദാലത്ത് മീറ്റുകളിൽ ലഭിച്ച, ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് കെ.എസ്.ആർ.ടി.സി. ബസ്സുകളിൽ യാത്രാ നിരക്കിൽ ലഭിക്കേണ്ട ഇളവുകൾക്കുള്ള അപേക്ഷയോടൊപ്പം ഇത്തരം കുട്ടികളെ ഹാജരാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിട്ടറിയിക്കാനാണ് ജില്ലാ ഭാരവാഹികൾ മന്ത്രിയെ സന്ദർശിച്ചത്. അനുകൂല നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.