നിയമസഭാ കെട്ടിടത്തിന്റെ മേല്‍ത്തട്ടിന്റെ ഒരുഭാഗം ഇളകിവീണു; സുരക്ഷാ ഉദ്യോഗസ്ഥന് പരുക്ക്

Part of the ceiling of the Assembly building collapsed; Security officer injured

 

നിയമസഭാ കെട്ടിടത്തിന്റെ മേല്‍ത്തട്ടിന്റെ ഒരുഭാഗം ഇളകിവീണ് അപകടം. ഒരു വാച്ച് ആന്‍ഡ് വാര്‍ഡിന് പരുക്കേറ്റു. വൈകീട്ട് 3.30ഓടെയാണ് അപകടമുണ്ടായത്.

നിയമസഭാ ഹാളിന്റെ തൊട്ടടുത്തുള്ള കോറിഡോറിന്റെ മുകള്‍ചുമരിലുള്ള ഒരു ഭാഗമാണ് അടര്‍ന്നുവീണത്. ഇതിന്റെ ഒരു ഭാഗം വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. നിയമസഭാ കെട്ടിടത്തിലെ ഡോക്ടര്‍ ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കി. സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയ്ക്കാണ് പരുക്കേറ്റത്. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ തന്നെയാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *