പത്തനംതിട്ട പോക്സോ കേസ്; ഇതുവരെ അറസ്റ്റിലായത് 39 പേര്‍

Pathanamthitta POCSO case; 39 people arrested so far

 

പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസിൽ അറസ്റ്റിലായവർ 39 ആയി. ഇന്ന് മാത്രം പത്ത് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നു തന്നെ ബാക്കി പ്രതികളെ കൂടി കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 4 ദിവസത്തിനിടെ 39 പ്രതികളെയാണ് ഇതുവരെ പൊലീസ് പിടികൂടിയത്. ഇലവുംതിട്ട, പത്തനംതിട്ട സ്റ്റേഷനുകൾക്ക് പുറമേ പന്തളം, മലയാലപ്പുഴ സ്റ്റേഷനുകളിലും കേസുകൾ രജിസ്റ്റർ ചെയ്തു. 10 ലധികം പ്രതികളെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്ന് മാത്രം പിടികൂടിയത്. കേസിന്‍റെ ചുമതലയുള്ള ഡി ഐ ജി അജിതാ ബീഗം അന്വേഷണ ചുമതല വിലയിരുത്താനായി. ഇന്നോ നാളെയോ ജില്ലയിൽ എത്തിയേക്കും. പ്രതികളിൽ ചിലർ വിദേശത്താണെന്നും ഇവരെ പിടികൂടാനായി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. അതിനിടെ കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *