പ്രതിഭകളെ ആദരിച് പാഴൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മറ്റി
കൂളിമാട്: പാഴൂർ റെയ്ഞ്ചിലെ സംസ്ഥാന മുസാബഖ ജേതാക്കൾ, പൊതു പരീക്ഷ റേങ്ക് ജേതാക്കൾ എന്നിവർക്കായി പാഴൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മറ്റി അനുമോദന ചടങ്ങ് ഏർപ്പെടുത്തി. റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ദാരിമിയുടെ അധ്യക്ഷതയിൽ ട്രഷറർ കെ.ബീരാൻകുട്ടി ഹാജി ഉദ്ഘാടനം ചെയ്തു . ജന: സെക്രട്ടറി ഇല്ല്യാസ് ഫൈസി സ്വാഗതം പറഞ്ഞു. ശരീഫ് ഹുസൈൻ ഹുദവി, അബ്ബാസ് സൈനി, ടി.സി മുഹമ്മദ് ഹാജി, ഇ. കുഞ്ഞോയി, കെ.റഫീഖ്, അബൂബക്കർ മാസ്റ്റർ, എന്നിവർ സംസാരിച്ചു. സംസ്ഥാനതല മുസാബഖയിൽ ജൂനിയർ ഹാൻഡ് റൈറ്റിംഗിൽ ഫസ്റ്റ് പ്രൈസ് നേടിയ ടി.വി മുഹമ്മദ് റാഷിൽ , സൂപ്പർ സീനിയർ വിഭാഗം ഇസ്ലാമിക് ഗാനത്തിൽ A ഗ്രേഡ് നേടിയ മുഹമ്മദ് ഹർഷാൽ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. കൂടാതെ കഴിഞ്ഞവർഷം റെയ്ഞ്ചിൽ 5, 7, 10 , + 2 ക്ലാസുകളിൽ ഫസ്റ്റ് റേങ്ക് നേടിയ വിദ്യാർഥികൾക്കും അവരെ പഠിപ്പിച്ച അധ്യാപകർക്കും ക്യാഷ് അവാർഡുകൾ നൽകി. സമസ്ത കൈത്താങ്ങ് ഫണ്ട് റെയ്ഞ്ച് തല ഉദ്ഘാടനം ടി .സി മുഹമ്മദ് ഹാജിയിൽ നിന്നും റെയിഞ്ച് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ദാരിമി ഏറ്റു വാങ്ങി നിർവ്വഹിച്ചു.