വൻമതിൽ തീർത്ത് ഫിലിപ്പ്‌സും മിച്ചലും; വെല്ലിങ്ടൺ ടെസ്റ്റ് സമനിലയിൽ

വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സമനില പൊരുതി നേടി ന്യൂസിലൻഡ്. 352 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ബാറ്റിങ് തുടങ്ങിയ ആതിഥേയർ അഞ്ചാംദിനം 239-5 എന്ന നിലയിൽ നിൽക്കെ കളി അവസാനിക്കുകയായിരുന്നു. ഡാരൽ മിച്ചലിന്റേയും (186 പന്തിൽ 49)ഗ്ലെൻ ഫിലിപ്പ്‌സിന്റേയും(126 പന്തിൽ 26) ചെറുത്തുനിൽപ്പാണ് സമനിലയൊരുക്കിയത്. രണ്ടിന് 119 എന്ന നിലയിൽ അവസാന ദിനം ബാറ്റിങിനിറങ്ങിയ കിവീസിനെ ഡെവോൺ കോൺവേയുടെ വിക്കറ്റാണ്(65) ആദ്യം നഷ്ടമായത്. പിന്നാലെ രചിൻ രവീന്ദ്രയെ(37) പ്രസിദ്ധ് കൃഷ്ണ മടക്കിയതോടെ ഇന്ത്യക്ക് പ്രതീക്ഷവെച്ചു.

 

എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഫിലിപ്പ്‌സ്-മിച്ചൽ അപരാജിത കൂട്ടുകെട്ട് ന്യൂസിലൻഡിനെ തോൽവിയിൽ നിന്ന് രക്ഷിച്ചു. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റെടുത്തപ്പോൾ അൻഷുൽ കാംബോജും വാഷിംഗ്ടൺ സുന്ദറും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സിൽ 175 റൺസെടുത്ത് ന്യൂസിലൻഡിന് തകർച്ചയിൽ നിന്ന് കരകയറ്റിയ ഹെൻറി നിക്കോൾസാണ് കളിയിലെ താരം. രണ്ട് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച ക്രൈസ്റ്റ്ചർച്ചിൽ ആരംഭിക്കും. സ്‌കോർ ന്യൂസിലൻഡ് 368, 239-5, ഇന്ത്യ 720-9.

Leave a Reply

Your email address will not be published. Required fields are marked *