ശബരിമലയിൽ തീർഥാടകർ 30 ലക്ഷം കവിഞ്ഞു


ശബരിമല: സന്നിധാനത്ത് ദർശനത്തിന് എത്തിയവർ 30 ലക്ഷം കവിഞ്ഞു. ഡിസംബർ 25 വരെ 30,01,532 പേരാണ് ദർശനം നടത്തിയത്. കഴിഞ്ഞ സീസണിൽ ഡിസംബർ 23ന് തന്നെ തീർഥാടകരുടെ എണ്ണം 30 ലക്ഷം പിന്നിട്ടിരുന്നു (30,78,044 പേർ.). 2024 ഡിസംബർ 25 വരെ 32,49,756 പേരാണു ദർശനം നടത്തിയത്. 2023ൽ ഡിസംബർ 25 വരെ 28.42 ലക്ഷം ഭക്തരാണ് എത്തിയത്.

ഈ വർഷം സീസൺ തുടക്കത്തിൽ തന്നെ ഭഅഭൂതപൂർവമായ തിരക്കിനെ തുടർന്ന് ഹൈകോടതി നിർദേശപ്രകാരം വിർച്വൽ ക്യൂവിലും സ്‌പോട്ട് ബുക്കിങ്ങിലും കർശന നിയന്ത്രണം പാലിച്ചിരുന്നു. ഇക്കുറി ഏറ്റവും കൂടുതൽ ആളുകൾ ദർശനത്തിനെത്തിയത് നട തുറന്നു നാലുദിവസം പിന്നിട്ട നവംബർ 19നാണ്; 1,02,299 പേർ. ഏറ്റവും കുറവ് പേർ എത്തിയത് ഡിസംബർ 12നും; 49,738. മുൻവർഷങ്ങളെ അപേക്ഷിച്ച് അവധിദിവസമായ ഞായറാഴ്ചകളിൽ തിരക്ക് കുറവായിരുന്നു.

ഈ ഞായറാഴ്ച (ഡിസംബർ 21) 61,576 പേരാണ് എത്തിയത്. ബാക്കി ദിവസങ്ങളിൽ എൺപതിനായിരത്തിനു മുകളിൽ ഭക്തരെത്തി. തിങ്കൾ-85847, ചൊവ്വ,-83845, ബുധൻ-85388, വ്യാഴം-89729. മണ്ഡലപൂജയോട് അനുബന്ധിച്ചു വെള്ളി, ശനി ദിവസങ്ങളിൽ വിർച്വൽ ക്യൂ വഴി ഭക്തരെ അനുവദിക്കുന്നതു യഥാക്രമം 30000, 35000 ആയി ചുരുക്കി. സ്‌പോട്ട്ബുക്കിങ് 2000 ആയും നിജപ്പെടുത്തി. തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ടു വെള്ളിയാഴ്ച രാവിലെ മുതൽ പമ്പയിൽനിന്നു ഭക്തരെ കടത്തിവിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാവിലെ ഒൻപതു വരെയുള്ള കണക്കനുസരിച്ച് 22, 039 പേർ ദർശനം നടത്തി.

മകരവിളക്ക് തീര്‍ഥാടനം സുരക്ഷിതമാക്കും- മന്ത്രി വാസവന്‍

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് തീ​ര്‍ഥാ​ട​നം സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​യി ന​ട​ത്തു​മെ​ന്ന് മ​ന്ത്രി വി. ​എ​ന്‍. വാ​സ​വ​ന്‍. മ​ക​ര​വി​ള​ക്ക് മു​ന്നൊ​രു​ക്കം വി​ല​യി​രു​ത്താ​ന്‍ പ​മ്പ ശ്രീ​രാ​മ​സാ​കേ​തം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രാ​തി​ക​ള്‍ക്കി​ട​വ​രു​ത്താ​തെ മ​ണ്ഡ​ല​കാ​ലം അ​വ​സാ​നി​ക്കു​ക​യാ​ണ്. 33,32,000 തീ​ര്‍ഥാ​ട​ക​രാ​ണ് ഡി​സം​ബ​ര്‍ 25 വ​രെ ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​യ​ത്. മ​ക​ര​വി​ള​ക്കി​നും ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ല്‍ തീ​ര്‍ഥാ​ട​ക​രെ പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ല്ലാ​വ​ര്‍ക്കും ദ​ര്‍ശ​നം ഒ​രു​ക്കും. സ്‌​പോ​ട്ട് ബു​ക്കി​ങ്​ 5000 ആ​യി തു​ട​രും.

മ​ക​ര​വി​ള​ക്ക് ദി​വ​സം കൂ​ടു​ത​ല്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കും. വ്യൂ ​പോ​യി​ന്റു​ക​ളി​ല്‍ സു​ര​ക്ഷാ വേ​ലി സ്ഥാ​പി​ക്കും. ജി​ല്ല ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​കു​പ്പു​ക​ള്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും. പൊ​ലീ​സ്, ഫ​യ​ര്‍ഫോ​ഴ്‌​സ്. വ​നം വ​കു​പ്പു​ക​ളും പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി സു​ര​ക്ഷ ഉ​റ​പ്പാ​ക്കും. മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്റെ സേ​വ​നം ഉ​ണ്ടാ​കും. മ​ക​ര​ജ്യോ​തി ദ​ര്‍ശ​ന​ത്തി​നു തീ​ര്‍ഥാ​ട​ക​ര്‍ മ​ര​ച്ചി​ല്ല​ക​ളി​ല്‍ ക​യ​റു​ന്ന​ത് ക​ര്‍ശ​ന​മാ​യി ത​ട​യും.

മ​ക​ര​വി​ള​ക്കി​ന്​ എ​ത്തു​ന്ന​വ​ര്‍ നി​ര്‍മി​ക്കു​ന്ന പ​ര്‍ണ​ശാ​ല​യി​ല്‍ പാ​ച​കം ചെ​യ്യു​ന്ന​ത് അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ല്‍ ഭ​ക്ഷ​ണം എ​ത്തി​ച്ച് ന​ല്‍കും. മ​ക​ര​വി​ള​ക്ക് ദി​വ​സം ക​ഴി​ഞ്ഞ വ​ര്‍ഷം കെ ​എ​സ് ആ​ര്‍ ടി ​സി 800 സ​ര്‍വീ​സ് ന​ട​ത്തി. ഇ​ത്ത​വ​ണ കൂ​ടു​ത​ല്‍ ബ​സ്​ സ​ജ്ജ​മാ​ക്കും. വി​പു​ല​മാ​യ പാ​ര്‍ക്കി​ങ്​ സൗ​ക​ര്യം ഉ​റ​പ്പാ​ക്കും. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് കു​മ​ളി​യി​ല്‍ പാ​ര്‍ക്കി​ങ്​ ഒ​രു​ക്കാ​ന്‍ ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പി​ന്റെ സ​ഹാ​യം തേ​ടും. കോ​ട്ട​യം, കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ തീ​ര്‍ഥാ​ട​ക​ര്‍ക്കാ​യി പ്ര​ത്യേ​കം സൗ​ക​ര്യം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര സം​ഘ​ത്തി​ന് സു​ഗ​മ പാ​ത ഒ​രു​ക്കും. പൊ​ലീ​സ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കും. മെ​ഡി​ക്ക​ല്‍ സം​ഘം ഘോ​ഷ​യാ​ത്ര​യെ അ​നു​ഗ​മി​ക്കും. തി​രു​വാ​ഭ​ര​ണ സം​ഘ​ത്തി​ന് ശു​ദ്ധ​മാ​യ കു​ടി​വെ​ള്ള​വും വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​വ​ശ്യ​സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കും. പാ​ത​യി​ല്‍ ത​ട​സ്സ​മാ​യി നി​ല്‍കു​ന്ന മ​ര​ച്ചി​ല്ല​ക​ള്‍ വ​നം വ​കു​പ്പ് മു​റി​ച്ചു​മാ​റ്റും. മ​ക​ര​വി​ള​ക്കി​ന് ശേ​ഷം സം​ഘ​ത്തി​ന്‍റെ തി​രി​കെ​യു​ള്ള യാ​ത്ര​യി​ല്‍ വ​ന്യ​ജീ​വി സം​ഘ​ര്‍ഷം ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും.

എ​രു​മേ​ലി പേ​ട്ട​തു​ള്ള​ലി​ന് കോ​ട്ട​യം ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ക്ര​മീ​ക​ര​ണം ഏ​ര്‍പ്പെ​ടു​ത്തും. ളാ​ഹ സ​ത്ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും പ​ശ്ചാ​ത്ത​ല സൗ​ക​ര്യം ഉ​റ​പ്പാ​ക്കും. കാ​ന​ന​പാ​ത​യി​ല്‍ പൊ​ലീ​സ്, വ​നം വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ക്‌​സൈ​സ് ക​ര്‍ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും. ഡ്യൂ​ട്ടി​ക്ക്​ എ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് താ​മ​സ​വും ഭ​ക്ഷ​ണ​വും കൃ​ത്യ​മാ​യി ഉ​റ​പ്പാ​ക്കും. വി​ശു​ദ്ധി സേ​നാം​ഗ​ങ്ങ​ളു​ടെ വേ​ത​നം കൂ​ട്ടി ന​ൽ​കും. അ​ര​വ​ണ പ്ര​സാ​ദം ഉ​ല്‍പാ​ദ​നം വ​ര്‍ധി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം.​എ​ൽ.​എ, ദേ​വ​സ്വം സെ​ക്ര​ട്ട​റി എം. ​ജി. രാ​ജ​മാ​ണി​ക്യം, ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് കെ. ​ജ​യ​കു​മാ​ര്‍, അം​ഗ​ങ്ങ​ളാ​യ കെ ​രാ​ജു, പി. ​ഡി. സ​ന്തോ​ഷ് കു​മാ​ര്‍, ജി​ല്ല ക​ല​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക​ളാ​യ ആ​ര്‍. ആ​ന​ന്ദ്, എ. ​ഷാ​ഹു​ല്‍ ഹ​മീ​ദ്, എം.​പി. മോ​ഹ​ന​ച​ന്ദ്ര​ന്‍, ശ​ബ​രി​മ​ല എ.​ഡി.​എം. അ​രു​ണ്‍ എ​സ്. നാ​യ​ര്‍, റാ​ന്നി ഡി​എ​ഫ്ഒ എ​ന്‍. രാ​ജേ​ഷ്, പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍വ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്. സ​ന്ദീ​പ്, ദേ​വ​സ്വം ക​മീ​ഷ​ണ​ര്‍ ബി. ​സു​നി​ല്‍ കു​മാ​ര്‍, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.