2 ലക്ഷം രൂപയുടെ കശുവണ്ടിപരിപ്പ്, 30 അടി വിസ്തീർണം, മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപം തീർത്ത് കലാകാരന്‍ ഡാവിഞ്ചി സുരേഷ്

Pinarayi Vijayan's Face with Cashew Nut in Kollam

 

നവകേരള സദസിന് മുന്നോടിയായി കൊല്ലത്ത് കശുവണ്ടി പരിപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപം തീർത്ത് കലാകാരന്‍ ഡാവിഞ്ചി സുരേഷ്. ഡാവിഞ്ചി സുരേഷാണ് ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

കൊല്ലം ബീച്ചിലാണ് കശുവണ്ടി പരിപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ രൂപം തീർത്തത്. കശുവണ്ടി വ്യവസായത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കേണ്ട പൊതുമേഖലാ സ്ഥാപനങ്ങളാണ് ആശയത്തിന് പിന്നിൽ.

Also Read : 38 ഇനം മത്സ്യങ്ങള്‍, 300 കിലോ തൂക്കം; മീനുകള്‍ കൊണ്ടൊരു മുഖ്യമന്ത്രി, ഇത് മറ്റൊരു ഡാവിഞ്ചി വിസ്മയം

കശുവണ്ടി വികസന കോർപ്പറേഷൻ, ക്യാപക്സ്, കേരള ക്യാഷ്യു ബോർഡ്, KCWRWFB, KSCACC എന്നിവ രുടെ നേതൃത്വത്തിലായിരുന്നു പരിപാടി. നവകേരള സദസ്സിന് മുന്നോടിയായി 30 അടി വിസ്തീർണത്തിൽ കലാകാരൻ ഡാവിഞ്ചി സുരേഷാണ് മുഖ്യമന്ത്രിയുടെ രൂപം തീർത്തത്.

രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന കശുവണ്ടി പരിപ്പ് ഉപയോഗിച്ചാണ് കൊല്ലം ബീച്ചിൽ കലാരൂപം സൃഷ്ടിച്ചത്. വിവിധ വിഭാഗത്തിലുള്ള പരിപ്പ് വേർതിരിച്ചാണ് കലാസൃഷ്ടിക്ക് ആവശ്യമായ നിറവിന്യാസം തയ്യാറാക്കിയത്. പ്രകൃതി സൗഹൃദ നിർമിതി കൂടിയാണിത്.

കലാകാരൻ ഡാവിഞ്ചി സുരേഷ്, എം മുകേഷ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി ആർ സാബു, സാമൂഹിക- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

(Pinarayi Vijayan’s Face with Cashew Nut in Kollam)

Leave a Reply

Your email address will not be published. Required fields are marked *