മലപ്പുറത്ത് പൊലീസുകാരൻ ജീവനൊടുക്കിയത് അവധി നൽകാത്തതിലെ മനോവിഷമത്തിലെന്ന് ആരോപണം
മലപ്പുറം അരീക്കോട് ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തത് അവധി നൽകാത്തതിലെ മനോവിഷമത്തെ തുടർന്നെന്ന് ആരോപണം. വയനാട് കോട്ടത്തറ സ്വദേശി വിനീതിന്റെ പോസ്റ്റ്മോർട്ടം ഇന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ നടക്കും. സ്വയം നിറയൊഴിച്ചാണ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് കമാൻഡോ വിനീത് ആത്മഹത്യ ചെയ്തത്.
Also Read : അരീക്കോട് തണ്ടർബോൾട്ട് ക്യാംപിൽ പൊലീസുകാരൻ വെടിയേറ്റ് മരിച്ച നിലയില്‍
തലയ്ക്കു വെടിയേറ്റ നിലയിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ എത്തിച്ചത്. ഭാര്യ മൂന്നുമാസം ഗർഭിണിയാണ്. രാത്രി 9.19 നാണ് യുവാവ് ഡ്യൂട്ടിയ്ക്കിടയിൽ സ്വയം വെടിവെച്ചതെന്നാണ് സൂചന. എകെ 47 ഉപയോഗിച്ചാണ് യുവാവ് സ്വയം നിറയൊഴിച്ചിട്ടുള്ളത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. നിലവിൽ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിലാകും പോസ്റ്റുമോർട്ടം നടക്കുക. വിനീതിൻ്റെ സഹോദരനും മറ്റു ബന്ധുക്കളും മൃതദേഹം സൂക്ഷിച്ച സ്വകാര്യ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
അവധി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് മാനസിക പ്രയാസത്തിലായിരുന്നുവെന്നു സൂചനയുണ്ട്. മാനസിക പീഡനം നേരിട്ടതായും റിപ്പോർട്ടുണ്ട്. 2011 തണ്ടർബോൾട്ട് ബാച്ചിലെ അംഗമാണ് വിനീത്. 30 ദിവസത്തെ സൈനിക പരിശീലനത്തിനായി തണ്ടര്‍ബോള്‍ട്ട് ക്യാംപിലെത്തിയതായിരുന്നു