രാഷ്ട്രീയ പക; ഷഹാർബൻ ശരീഫ് ആശുപത്രിയിൽ, അക്രമണത്തിന് പിന്നിൽ ലീഗന്ന് ആരോപണം
കാവനൂർ: ഒമ്പതാം വാർഡ് മെമ്പർ ഷഹർബാൻ ശരീഫിനെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. കാവനൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പറും മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായിരുന്ന ഷഹർബാനെ കാവനൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ അടക്കമുള്ള പതിനഞ്ചോളം വരുന്ന ലീഗ് പ്രവർത്തകർ ഇന്ന് രാവിലെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയായിരുന്നന്നാണ് ആരോപണം. സംഘർഷത്തിനിടെ ദേഹാസാസ്ഥ്യം അനുഭപ്പെട്ട ഷഹർ ബാനെ അരീക്കോട് മദർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. കേട്ടാൽ അറക്കുന്ന തെറികളും ഭീഷണികളുമായി ലീഗ് പ്രവർത്തകർ വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചന്ന് നാട്ടുകാരൻ പറഞ്ഞു. പഞ്ചായത്തിലെ എം സി എഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ലീഗ് എം എൽ എ ഇടപ്പെട്ട് ഉണ്ടാക്കിയ കരാർ പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ളവർ ലംഘിച്ചതിൽ പ്രതിഷേധിച്ച്, പാർട്ടിയുടെ നിർദ്ദേശത്തെ തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുകയും തുടർന്ന് നടന്ന വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചതിനെ തുടർന്ന് സി പി എം അംഗം വൈസ് പ്രസിഡൻ്റാകുകയും ചെയ്തു. ഇതേ തുടർന്ന് ഒന്ന് രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ ലീഗ് പ്രവർത്തകർ ഭീഷണികളുമായി രംഗത്ത് വന്നിരുന്നു.