മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ; ക്യാമ്പയിൻ സെക്രട്ടറിയേറ്റ് യോഗം ചേർന്നു.

Pre-Monsoon Sanitation Yajna; The campaign secretariat meeting was held.

 

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായുള്ള മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കർമ്മ പദ്ധതി അംഗീകരിക്കുന്നതിന് ക്യാമ്പയിൻ സെക്രട്ടറിയേറ്റ് യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജിഷയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസനത്ത് കുഞ്ഞാണി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർ, ഐസിഡിഎസ് സൂപ്പർവൈസർ, ആശാ പ്രവർത്തകന്മാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, സ്കൂൾ പ്രധാന അധ്യാപകൻ, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 2024 മെയ് മാസം ഏഴാം തിയതി മുതൽ പന്ത്രണ്ടാം തീയതി വരെ എല്ലാ വാർഡുകളിലും വാർഡിതല സാനിറ്റേഷൻ സമിതി യോഗം ചേരുന്നതാണ്. ഈ യോഗത്തിൽ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, അംഗനവാടി വർക്കർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, എന്നിവർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. യോഗം വിളിക്കുന്നതിന് വാർഡ് മെമ്പർമാരെയും, കൺവീനർമാരെയും ചുമതലപ്പെടുത്തി. യോഗത്തിൽ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് കർമ്മ പദ്ധതി തയ്യാറാക്കേണ്ടതാണ്. 13/05/2024 മുതൽ 17/05/2024 വരെ ഗൃഹ സന്ദർശനം നടത്തി നോട്ടീസ് വിതരണം ചെയ്യേണ്ടതാണ്, ഇക്കാര്യത്തിൽ ബന്ധപ്പെട്ട ആശാ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും, മേൽനോട്ടം വയ്ക്കേണ്ടതാണ്. 18/05/2024 ന് അങ്ങാടികളും പൊതുസ്ഥലങ്ങളും ശുചീകരണം നടത്തുന്നതാണ്, ഈ പ്രവർത്തനങ്ങൾക്ക് വ്യാപാരി വ്യവസായി പ്രതിനിധികൾ മേൽനോട്ടം വയ്ക്കേണ്ടതാണ്.19, 5, 2024 ന് വീടും  പരിസരവും ശുദ്ധീകരണ പ്രവർത്തനം നടത്തേണ്ടതാണ്. അന്നേദിവസം ഡ്രൈ ഡേ ആചരിക്കുന്നതാണ് ഇക്കാര്യത്തിൽ ബന്ധപ്പെട്ട വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, എന്നിവർ മേൽനോട്ടം വയ്ക്കേണ്ടതാണ്. 10 5 2024, എല്ലാ അംഗനവാടികളും ശുചീകരണ പ്രവർത്തനം നടത്തും, അംഗനവാടി വെൽഫെയർ കമ്മിറ്റി അംഗങ്ങളും, സന്നദ്ധ പ്രവർത്തകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും
2024 മെയ് 30ന് മുമ്പ് ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകളും ശുചീകരണ പ്രവർത്തനം നടത്തും, സ്കൂൾ പിടിഎ കമ്മറ്റി, എസ് എം സി പ്രതിനിധികൾ, എം ടി എ പ്രതിനിധികൾ എന്നിവർ നേതൃത്വം കൊടുക്കും. 20 5 2024 ന് മുമ്പായി ഗ്രാമപഞ്ചായത്തിലെ തോട്ടം കർഷകർ, പാടശേഖരസമിതി അംഗങ്ങൾ, മറ്റുa കർഷക പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചുചേർത്ത് കർമ്മപദ്ധതി തയ്യാറാക്കുന്നു യോഗം വിളിക്കുന്നതിന് കൃഷി ഓഫീസറെ ചുമതലപ്പെടുത്തി
18 5 2024, വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കും ഗൃഹ സന്ദർശനങ്ങളിലൂടെ ലഭ്യമായിട്ടുള്ള പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ജൂൺ മാസം ഒന്നാം തീയതി വീണ്ടും അവലോകന യോഗം ചേരുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *