തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രതിരോധ മരുന്ന് വിതരണം ചെയ്തു
കീഴുപറമ്പ് മഴക്കാല പൂർവ പരിപാടിയുടെ ഭാഗമായി നടക്കുന്ന മുന്നൊരുക്കം കാമ്പയിനിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള പ്രതിരോധ മരുന്ന് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് വി പി സഫിയ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി പി.എ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നാസർ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ സഹ് ല മുനീർ വാർഡ് മെമ്പർമാരായ എം.പി അബ്ദുറഹ്മാൻ, തസ് ലീന ഷബീർ, എം. ജി . എൻ . ആർ. ജി എസ്.എ.ഇ. ജസീം, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ സംബന്ധിച്ചു