പ്രധാനമന്ത്രി ഈ മാസം 25 ന് കേരളത്തിൽ; അനിൽ ആന്റണിയും പരിപാടിയിൽ പങ്കെടുക്കും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25 ന് കേരളത്തിൽ എത്തും. യുവമോർച്ച കൊച്ചിയില്‍ സംഘടിപ്പിക്കുന്ന വൈബ്രന്റ് യൂത്ത് ഫോർ മോഡിഫൈയിങ് കേരള എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് എത്തുന്നത്.
ഇന്നലെ ബിജെപിയിൽ ചേർന്ന അനിൽ. കെ.ആന്റണിയും പരിപാടിയിൽ പങ്കെടുക്കും. ലോക്‌സഭാതെരഞ്ഞെടുപ്പിന് മുമ്പ് യുവാക്കളെ പാർട്ടിയിൽ ആകർഷിക്കാനാണ് ഒരുലക്ഷം പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി ബി.ജെ.പി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. തൃശൂരില്‍ വനികളെ സംഘടിപ്പിച്ച് പരിപാടി നടത്തുന്നുണ്ട്. ഇതിന് പുറമെ തിരുവനന്തപുരത്തും പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയും സംഘടിപ്പിക്കാനാണ് ബി.ജെ.പി തീരുമാനിച്ചിട്ടുള്ളത്.