പ്രിവിലേജ് കാർഡ് വിതരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
അരീക്കോട് അൽനാസ് ഓർക്കിഡ് ഹോസ്പിറ്റൽ ഓട്ടോ തൊഴിലാളികൾക്കും കുടുംബത്തിനുമുള്ള പ്രിവിലേജ് കാർഡ് വിതരണവും മെഡിക്കൽ ക്യാമ്പും ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ചു. ചടങ്ങിന് മാർക്കറ്റിംഗ് സ്റ്റാഫ് അംഗം സഈദ് സ്വാഗതം ചെയ്ത് സംസാരിച്ചു. Privilege card distribution and medical camp organized.
ഊർങ്ങാട്ടിരി പഞ്ചായത്ത് 15ആം വാർഡ് മെമ്പർ ജമീല.സി യുടെ ആധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ജിഷ.സി പ്രിവിലേജ് കാർഡ് ഓട്ടോതൊഴിലാളി സുഹൃത്തുക്കളായ മുനീബ്, രാജു എന്നിവർക്ക് നൽകി ഉത്ഘാടനം ചെയ്തു സംസാരിച്ചു. ഓർക്കിഡ് മെഡിസിറ്റി AGM ജോലെറ്റ്. പി.ഡോമിനിക്ക്, അബ്ദുൽ ജബ്ബാർ (ഓട്ടോ തൊഴിലാളി സുഹൃത്ത്) എന്നിവർ ആശംസകൾ അറിച്ചു . പബ്ലിക് റിലേഷൻ ഓഫീസർ സുഹൈലിന്റെ നന്ദി പ്രഭാഷണത്തോടെ 100 ഓളം ഓട്ടോ തൊഴിലാളികൾക്ക് കാർഡ് വിതരണം ചെയ്തു.