സൈന്യത്തിൽ അഭിമാനം; പ്രിയങ്ക ഗാന്ധി

Priyanka

ന്യൂഡൽഹി: ഇന്ത്യൻ സെന്യത്തിൽ അഭിമാനമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് നേരെ ഇന്ത്യ തിരിച്ചടി നടത്തിയ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.Priyanka

ധീരരായ സൈനികർ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നു. ദൈവം അവരെ രക്ഷിക്കട്ടെ. ക്ഷമയോടും ധൈര്യത്തോടും കൂടി വെല്ലുവിളികളെ നേരിടാൻ സൈന്യത്തിനാവട്ടെയെന്നും പ്രിയങ്ക പ്രതികരിച്ചു.

ഇന്ത്യയുടെ തിരിച്ചടിയിൽ പ്രതികരിച്ച് നിരവധി കാൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് സേനക്കൊപ്പമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്‌സിൽ കുറിച്ചിരുന്നു.”പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരതയുടെ എല്ലാ ഉറവിടങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വിട്ടുവീഴ്ചയില്ലാത്തതാണ് . അത് ദേശീയ താൽപര്യത്തിൽ ഊന്നിയതാകണം. ഇത് ഐക്യത്തിനും ഐക്യദാർഢ്യത്തിനും വേണ്ടിയുള്ള സമയമാണ്. ഏപ്രിൽ 22 ന് രാത്രി മുതൽ, പഹൽഗാം ഭീകരാക്രമണത്തോടുള്ള രാജ്യത്തിൻറെ പ്രതികരണത്തിൽ സർക്കാരിന് ഞങ്ങളുടെ പൂർണ് പിന്തുണ ഉണ്ടായിരിക്കുമെന്ന് ഐഎൻസി വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് നമ്മുടെ സുരക്ഷാസേനക്കൊപ്പമാണ്” പോസ്റ്റിൽ പറയുന്നു.

പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ തകർത്ത സേനയിൽ അഭിമാനിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു. ഭീകരതക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് സേനയ്ക്കും സർക്കാരിനുമൊപ്പം ഉറച്ചുനിന്നു.ഒറ്റക്കെട്ടായി നിൽക്കണമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

ഇന്ത്യൻ സേനയിൽ അഭിമാനിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുലിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *