വിജയികൾക്ക് ഉപഹാരങ്ങൾ നൽകി
ചെറുകിട മരവ്യവസായ അസോസിയേഷൻ എടവണ്ണ ഏരിയയിലെ അംഗങ്ങളുടെ കുട്ടികളിൽ നിന്ന് 2024 വർഷത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സ് പരീക്ഷകളിൽ വിജയിച്ച കുട്ടികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഇന്നലെ വൈകുന്നേരം 5 മണിക്ക് വ്യാപാരഭവനിൽ വെച്ച് നടന്ന പരിപാടി എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ടി അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി ദേവദാസ് അമ്പാടി മുഖ്യതിഥിയായിരുന്നു. ചടങ്ങിന് സുലൈമാൻ ഒ കെ അധ്യക്ഷത വഹിച്ചു. എൻ അബ്ദുൽ കരീം കെ ഹംസ സുൽഫിക്കറലി തുടങ്ങിയവർ സംസാരിച്ചു.
സബീഷ് പ്രദീപ് പാങ്ങോട് എം അഷ്‌റഫ് എ സബീഷ് തുടങ്ങിയവർ നേതൃത്വം നൽകി. കെ ഹാരിസ് സ്വാഗതവും, എൻ ആസിഫ് നന്ദിയും പറഞ്ഞു.