വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഉറപ്പാണ് എന്റെ വോട്ട് എന്ന സന്ദേശത്തോടെയാണ് ജില്ലയില്‍ സ്വീപി ടീമിന്റെ നേതൃത്വത്തില്‍ പ്രചാരണം നടത്തിയത്. സ്വീപ് നോഡല്‍ ഓഫീസര്‍ പി.യു സിത്താരയെയും ടീമിനെയും അഭിനന്ദിച്ചു. എ.ഡി.എം. കെ. ദേവകിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മെയിൻ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം. മെഹ്റലി, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരായ സി. മുഹമ്മദ് റഫീഖ്, ഇ അനിതകുമാരി, ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ഗോപിനാഥ്, നെഹ്റു യുവകേന്ദ്ര കോ-ഓര്‍ഡിനേറ്റര്‍ കെ.എ. അഭിജിത്ത്, തഹസില്‍ദാര്‍മാര്‍, സ്വീപ് അംഗങ്ങൾ, വിവിധ മത്സര വിജയികൾ, ഉദ്യോഗസ്ഥര്‍, ഡി.സി. സ്ക്വാഡ് ഇന്റേൺസ് എന്നിവര്‍ പങ്കെടുത്തു.