സ്റ്റാർ ബക്‌സിൽ ഫലസ്തീൻ അനുകൂല പോസ്റ്റർ; കോഴിക്കോട്ട് ആറ് വിദ്യാർഥികൾക്കെതിരെ കേസ്

Pro-Palestinian poster at Star Bucks; Case against six students of Kozhikode

 

കോഴിക്കോട്: സ്റ്റാർ ബക്‌സ് കോഫി ഷോപ്പിൽ ഫലസ്തീൻ അനുകൂല പോസ്റ്ററൊട്ടിച്ചതിന് വിദ്യാർഥികൾക്കെതിരെ കേസ്. ഫറൂഖ് കോളജിലെ ഫ്രറ്റേണിറ്റി പ്രവർത്തകരായ ആറ് വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്. കലാപാഹ്വാനം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കോഴിക്കോട് ടൗൺ പൊലീസിന്റെ നടപടി.

 

സ്റ്റാർ ബക്‌സിനുള്ളിൽ പോസ്റ്റർ പതിച്ച് അതിന്റെ വീഡിയോ എടുക്കുകയായിരുന്നു വിദ്യാർഥികളുടെ ഉദ്ദേശ്യം. തികച്ചും സമാധാനപരമായിരുന്ന പ്രതിഷേധത്തിനാണ് കലാപാഹ്വാനം ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. കോളജ് ഫ്രറ്റേണിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും പൊലീസ് വിട്ടയച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *